Follow the News Bengaluru channel on WhatsApp

മഴക്കെടുതി : ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി 200 കോടി രൂപ അനുവദിച്ചു

ബെംഗളൂരു: കർണാടകയുടെ പല ജില്ലകളിലും പേമാരി തുടരുന്ന സാഹചര്യത്തിൽ, ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ 200 കോടി അനുവദിച്ചു. മുഖ്യമന്ത്രി മഴക്കെടുതി ബാധിത ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർ, മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ വീഡിയോ കോൺഫറൻിലാണ് തീരുമാനം. പ്രളയ നാശം, ഉരുൾപൊട്ടൽ, വിളനാശം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയ്ക്കായിരിക്കും തുക ഉപയോഗിക്കുക. ഓഗസ്റ്റ് 2 വരെ, രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി 657 കോടി രൂപ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും ഡിസിമാരുടെ പേരിൽ അനുവദിച്ചിരുന്നു. അതിനുശേഷം ഞായറാഴ്ചയാണ് 21 ജില്ലകൾക്കായി വീണ്ടും 200 കോടി രൂപ അനുവദിച്ചത്.

സംസ്ഥാന സർക്കാറിന്റെ കണക്കനുസരിച്ച് ജൂൺ 1 മുതൽ ഓഗസ്റ്റ് 6 വരെ നിർത്താതെ പെയ്ത മഴയിൽ 70 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇക്കാലയളവിൽ മൊത്തം 507 കന്നുകാലി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴക്കെടുതിയിൽ 3,559 വീടുകൾ പൂർണമായും 17,212 വീടുകൾ ഭാഗികമായും തകർന്നു. 1,29,087 ഹെക്ടറിലെ കാർഷിക വിളകൾ, 7,942 ഹെക്ടറിലെ ഹോർട്ടികൾച്ചർ വിളകൾ, 3,162 കിലോമീറ്റർ റോഡുകൾ, 8,445 കിലോമീറ്റർ ഗ്രാമീണ റോഡുകൾ, 1,068 പാലങ്ങളും കലുങ്കുകളും, 4,531 സ്‌കൂളുകളും 222 അങ്കണവാടികളും നശിച്ചു. കൂടാതെ, 16,760 വൈദ്യുത തൂണുകൾ, 1,469 ട്രാൻസ്‌ഫോർമറുകൾ, 409 കിലോമീറ്റർ വൈദ്യുത വയറുകൾ, 33 ചെറുകിട ജലസേചന ടാങ്കുകൾ എന്നിവ തകർന്നിട്ടുണ്ട്.

പ്രളയബാധിത പ്രദേശങ്ങളിൽ എസ്ഡിആർഎഫ്, എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ദുരിതാശ്വാസ, രക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി അധിക എസ്ഡിആർഎഫ് സംഘങ്ങളെ രൂപീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലകളിലെ ഡിസിമാർ എസ്ഡിആർഎഫ്, എൻഡിആർഎഫ് സംഘങ്ങളുമായി നിരന്തര സമ്പർക്കം പുലർത്തുകയും അടിയന്തര ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും വേണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഡിസിമാരോട് അഭ്യർഥിച്ചു. മഴകെടുതി മൂലം നശിച്ചതോ തകർന്നതോ ആയ വീടുകൾക്കുള്ള നഷ്ടപരിഹാരം നൽകാൻ ഡിസിമാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

റോഡുകൾ, പാലങ്ങൾ, വൈദ്യുത വിതരണ ലൈനുകൾ എന്നിവയുടെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണവും ഉടനടി ഏറ്റെടുക്കണമെന്നും ഗ്രാമങ്ങളിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കണമെന്നും ജില്ലകളിലെ ഡിസിമാർ ബന്ധപ്പെട്ട വൈദ്യുതി വിതരണ കമ്പനികളുമായി ആശയവിനിമയം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുത തൂണുകളുടെയും ട്രാൻസ്‌ഫോർമറുകളുടെയും മതിയായ സ്റ്റോക്ക് ഉറപ്പാക്കുകയും വിളനഷ്ട സർവേ എത്രയും വേഗം പൂർത്തിയാക്കുകയും കാലതാമസം കൂടാതെ നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ഗദാഗ് ജില്ലയിലെ ബെന്നെഹല്ല, ഹാവേരി ജില്ലയിലെ വരദ നദീതീരങ്ങൾ, കുടക്, ദക്ഷിണ കന്നഡ, ഉത്തര കന്നഡ ജില്ലകളിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി ഈ പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും റവന്യൂ ഉദ്യോഗസ്ഥർ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും ബൊമ്മൈ ആവശ്യപ്പെട്ടിട്ടുണ്ട്. ഡാമുുകളിൽ നിന്ന് വെള്ളം തുറന്നുവിടുന്നതിന് മുമ്പ് ഡാമിന് താഴെയുള്ള ഗ്രാമങ്ങളിൽ ജാഗ്രതാ നിർദേശം നൽകണമെന്നും ക്യാമ്പുകളിൽ എത്തുന്നവർക്ക് മികച്ച ഭക്ഷണം നൽകാനുള്ള സൗകര്യമൊരുക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.