Follow the News Bengaluru channel on WhatsApp

ബെംഗളൂരു മാമുൽപേട്ടിൽ മൂന്നുനില കെട്ടിടം തകർന്നുവീണു

ബെംഗളൂരു: ബെംഗളൂരു കെ.ആർ. മാർക്കറ്റിന് സമീപം മാമുൽപേട്ടിൽ മൂന്നുനില കെട്ടിടം തകർന്നുവീണു. ശനിയാഴ്ച പുലർച്ചെയാണ് കെട്ടിടം തകർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.

കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകൾ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. താഴത്തെ നിലയിൽ മൂന്നു വ്യാപര സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന വിൽപ്പന സാധനങ്ങൾ പൂർണ്ണമായും നശിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് പ്രാഥമികവിവരം. കടകളിലായി 20 ഓളം പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്‌. അപകടം പുലർച്ചെ ആയതിനാൽ വൻദുരന്തം ഒഴിവായി.

കെട്ടിടം തകർന്നുവീഴുന്ന ശബ്ദംകേട്ട് പട്രോളിങ്ങിലുണ്ടായിരുന്ന പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചു. പിന്നീട് ജെ.സി.ബി. ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങൾ നീക്കി.  ബി.ബി.എം.പി. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.