Follow the News Bengaluru channel on WhatsApp

രണ്ടു സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹം കണ്ട സംഭവം: കമിതാക്കൾ അറസ്റ്റിൽ

മാണ്ഡ്യ: രണ്ടു മാസം മുുമ്പ് ജൂൺ 7 ന് അരകെരെയ്ക്ക് സമീപം രണ്ട് സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കമിതാക്കൾ അറസ്റ്റിൽ. രാമനഗരയിലെ കുഡൂർ സ്വദേശി ടി സിദ്ധലിംഗപ്പ, കാമുകി ചന്ദ്രകല എന്നിവരാണ് അറസ്റ്റിലായത്. ശ്രീരംഗപട്ടണം സബ് ഡിവിഷനിലെ സ്പെഷ്യൽ പോലീസ് സംഘം ആണ് ഇവരെ പിടികൂടിയത്. തുംകൂരിലെ ദബാസ്‌പേട്ടിലെ മൊബൈൽ ഫോൺ ലൊക്കേഷൻ വഴിയാണ് പോലീസ് ഇവരെ പിടികൂടിയത്.

ലൈംഗിക തൊഴിലാളികളായ ചാമരാജനഗർ സ്വദേശിനി സിദ്ധമ്മ, ചിത്രദുർഗ സ്വദേശിനി പാർവതി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ചന്ദ്രകലയുമായി അടുപ്പമുള്ളവരായിരുന്നു. ജൂൺ അഞ്ചിന് മൈസൂരിലെ മേറ്റഗള്ളിയിലുള്ള തന്റെ വാടക വീട്ടിലേക്ക് സിദ്ധമ്മയെയും പാർവതിയെയും വിളിച്ചുവരുത്തിയ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം കഴുത്തറുത്ത് തല വേർപ്പെടുത്തി. തുടർന്ന് തലയില്ലാത്ത മൃതദേഹങ്ങൾ രണ്ട് വ്യത്യസ്ത ബാഗുകളിലാക്കി ഒരു ബാഗ് പാണ്ഡവപുരയ്ക്ക് സമീപവും മറ്റൊന്ന് അരകെരെയ്ക്ക് സമീപവും ഉപേക്ഷിച്ചു.

ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ ലൈംഗിക തൊഴിലാളിയായിരുന്നു ചന്ദ്രകല. ലൈംഗികവൃത്തിയിലേക്ക് തന്നെ തള്ളിവിട്ട സ്ത്രീകളെയെല്ലാം കൊലപ്പെടുത്തണമെന്ന ആഗ്രഹം ചന്ദ്രകലക്കുണ്ടായിരുന്നു. ഇതിനായി കാമുകനെ കൂട്ടുപിടിക്കുകയായിരുന്നു ചന്ദ്രകല. സിദ്ധമ്മ, പാർവതി എന്നിവരുടെ കൊലപാതകത്തിന് ശേഷം ബെംഗളൂരുവിലെ അഡുഗോഡിയിലെത്തി വാടകവീടെടുത്ത് സമാനരീതിയിൽ കുമുദയെന്ന സ്ത്രീയെയും കൊലപ്പെടുത്തി. അഞ്ച് സ്ത്രീകളെ കൂടി കൊല്ലാൻ ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് പറയുന്നു. ഇവർ കൂടുതൽ പേരെ കൊലപ്പെടുത്തിയിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.