Follow the News Bengaluru channel on WhatsApp

ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ എത്തുന്നു വിനയന്റെ ചരിത്ര സിനിമ പത്തൊമ്പതാം നൂറ്റാണ്ട്

എറണാകുളം : പ്രഖ്യാപനം മുതൽ സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട്. ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തുമെന്നാണ് പുതിയ വിവരം. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്നറിയപ്പെട്ടിരുന്ന കള്ളിശ്ശേരിൽ വേലായുധ ചേകവന്റെ പോരാട്ടങ്ങളുടെ കഥയാണ് പത്തൊമ്പതാം നൂറ്റാണ്ടിലൂടെ വിനയൻ പറയാൻ ശ്രമിക്കുന്നത്. ജാതീയ ഉച്ചനീചത്വങ്ങൾക്കെതിരേയും സവർണന്റെ അധികാര കൊതിക്കെതിരേയും പോരാടി ചരിത്രത്തിൽ സ്ഥാനം പിടിച്ച പണിക്കർ ചരിത്രം മറന്ന വിപ്ലവകാരികൂടിയാണ്. ആ ചരിത്രമാണ് വിനയൻ പത്തൊമ്പതാം നൂറ്റാണ്ടിലൂടെ ആവിഷ്‌ക്കരിക്കുന്നത്.

ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. സിജു വിത്സൻ ആണ് പ്രധാന കഥാപാത്രമായി എത്തുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം പകരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. 1825 ൽ ജനിച്ച വേലായുധപണിക്കർ 1874 ൽ തന്റെ 49ാമത്തെ വയസിലാണ് ധീരരക്തസാക്ഷിത്വം വരിച്ചത്.

അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, സുദേവ് നായർ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, മണികണ്ഠൻ ആചാരി, സെന്തിൽക്യഷ്ണ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ, ആദിനാട് ശശി, മൻരാജ്, പൂജപ്പുര രാധാക്യഷ്ണൻ, ജയകുമാർ, നസീർ സംക്രാന്തി, ഹരീഷ് പേങ്ങൻ, ഗോഡ്സൺ, ബിട്ടു തോമസ്,മധു പുന്നപ്ര,ഷിനു ചൊവ്വ, ടോംജി വർഗ്ഗീസ്,സിദ്ധ് രാജ്, ജെയ്സപ്പൻ, കയാദു,ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദർ,വർഷ വിശ്വനാഥ്, നിയ,മാധുരി ബ്രകാൻസ, ശ്രീയ ശ്രീ,സായ് കൃഷ്ണ, ബിനി, അഖില, റ്റ്വിങ്കിൾ ജോബി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഷാജികുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

ലോകോത്തര നിലവാരത്തിലുള്ള ടെക്‌നീഷ്യന്മാരും സൗണ്ട് എഞ്ചിനീയർമാരും നിരവധി വിദേശികളും സിനിമയുടെ പിന്നാമ്പുറത്ത് അണി നിരക്കുന്നുണ്ട്. സൂപ്പർതാരങ്ങൾ ഇല്ലെങ്കിലും ഒരു ചരിത്രസിനിമ അരങ്ങിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. എന്തായാലും മലയാളത്തിന്റെ അഭിമാനമായിരിക്കും സിനിമ എന്നാണ് സിനിമ നിരൂപകരുടെ വിലയിരുത്തൽ


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.