Follow the News Bengaluru channel on WhatsApp

കോടിയേരി ബാലകൃഷ്ണൻ ചികിത്സക്കായി വീണ്ടും അമേരിക്കയിലേക്ക്; പുതിയ സംസ്ഥാന സെക്രട്ടറിക്കായി സിപിഎം

കണ്ണൂർ: കോടിയേരി ബാലകൃഷ്ണൻ വീണ്ടും തുടർചികിത്സക്കായ് അമേരിക്കയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുകൾ. . തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. അടുത്ത ആളുകളോട് കോടിയേരി ചികിത്സക്ക് പോകാനും സെക്രട്ടറി സ്ഥാനം മറ്റൊരാൾക്ക് കൈമാറാനും താൽപ്പര്യം പ്രകടിപ്പിച്ചതായാണ് അറിയുന്നത്. അസുഖ ബാധിതനായ കോടിയേരി ബാലകൃഷ്ണൻ ശാരീരിക അവശതകൾ പാർട്ടിയുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. എന്നാൽ ചികിത്സാർത്ഥം കോടിയേരിക്ക് താൽക്കാലിക അവധി നൽകാനാണ് സിപിഎം കേന്ദ്ര നേതൃത്വം താൽപര്യപ്പെടുന്നത്. അതുവരെ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിൽ എ.വിജയരാഘവനെ തന്നെ ഇരുത്താനാണ് തീരുമാനം. ബേബിക്ക് സംസ്ഥാന കമിറ്റിയിൽ തന്നെ വലിയ പിന്തുണയില്ല.

കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എംവി ഗോവിന്ദൻ, ഇപി ജയരാജൻ, കെ രാധാകൃഷ്ണൻ എന്നിവരിൽ ആർക്കെങ്കിലും സംസ്ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകാനാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ താൽപര്യം. ബേബിയും വിജയരാഘവനും പിബി അംഗങ്ങളായതിനാൽ അതുവേണ്ടായെന്നും മന്ത്രി എംവി ഗോവിന്ദനെ സെക്രട്ടറിയാക്കാനുമാണ് നീക്കം. എം വി ഗോവിന്ദൻ വന്നാൽ കണ്ണൂരിൽ നിന്നു തന്നെയുള്ള ഒരു നേതാവായിരിക്കും മൂന്നാമതും സംസ്ഥാന സെക്രട്ടറിയാവുക.എന്നാൽ ഇടതുപക്ഷ മുന്നണി കൺവീനർ ഇപി ജയരാജൻ, സിപിഎമ്മിലെ ദളിത് മുഖവും പാർട്ടിക്കുള്ളിലും പുറത്തും ക്ലീൻ ഇമേജുമുള്ള കെ. രാധാകൃഷ്ണൻ എന്നിവരും പരിഗണയിലുണ്ടെന്നാണ് പുറത്തുവിടാത്ത റിപ്പോർട്ടുകൾ. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പി കെ ശ്രീമതിയേയും സെക്രട്ടറി സ്ഥാനത്തേക്ക് പിന്തുണക്കുന്നവരുണ്ട്. അതിൽ അത്ര കഴമ്പില്ലെന്നാണ് രഹസ്യസംസാരം. ഏതായാലും കോടിയേരിക്ക് ശാരീരക അവശതയുണ്ടെന്നും പഴയ പോലെ വേണ്ടത്ര പ്രവർത്തിക്കാനാവുന്നില്ലെന്നതും പാർട്ടി അണികകളും നേതാക്കന്മാരും ശരിവെയ്ക്കുന്നു. സെക്രട്ടറിയേറ്റിലേ യോഗതീരുമാനങ്ങൾ എന്തായിരിക്കും എന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയകേരളം


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.