Follow the News Bengaluru channel on WhatsApp

സർക്കാറും ഗവർണറും തമ്മിലുള്ള പോര് മുറുകി; ഓരോ സർവകലാശാലക്കും ഓരോ ചാൻസലർ, ഗവർണർക്കെതിരേ നീക്കവുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകി. സംസ്ഥാന കാബിനറ്റ് പാസാക്കിയ 11 ഓർഡിനൻസുകൾ ഇന്നലെ ഗവർണർ ഒപ്പിടാതെ മടക്കിയതോടെ അസാധുവായിരുന്നു. ഇവയിൽ ഗവർണറുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കുന്ന ഓർഡിനൻസുമുണ്ട്. സർവകലാശാല നിയമനത്തിൽ ഉൾപ്പെടെ ഗവർണറുടെ ഇടപെടൽ ഒഴിവാക്കുന്നതാണ് ഓർഡിനൻസ്. എന്നാൽ അവസാന തീയതിയിലും ഗവർണർ ഒപ്പിടാതെ മടക്കിയതോടെ ഓർഡിനൻസ് അസാധുവായി. കണ്ണൂർ സർവകലാശാലയിൽ കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമന ഉത്തരവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സർക്കാരും, ഗവർണർ ആരിഫ് മുഹമ്മദ്ഖാനും വീണ്ടും ഇടഞ്ഞത്.

നിലവിൽ കേരളത്തിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സർവകലാശാലകളുടെയും ചാൻസലർ ഗവർണറാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട് ചെയ്തതുപോലെ ഗവർണരുടെ അധികാരങ്ങൾ അപ്ര സക്തമാക്കുന്ന പുതിയ നീക്കങ്ങളാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഓരോ സർവകാലാശാലയ്ക്കും പ്രത്യേകം ചാൻസലർമാർ വേണമെന്നാണ് ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ ശുപാർശ ചെയ്യുന്നത്. കൂടാതെ എല്ലാ സർവകലാശാലയിലും മുഖ്യമന്ത്രി വിസിറ്ററായിരിക്കും. വൈസ് ചാൻസലർമാരുടെ കാലാവധി 5 വർഷമായി നിജപ്പെടുത്താനും തീരുമാനമുണ്ട്. രണ്ടാമതും നിയമിക്കേണ്ട സാഹചര്യമുണ്ടായാൽ പ്രായപരിധി 75 വയസായിരിക്കണമെന്നും ശുപാർശയുണ്ട്. ഇത് അതേപോലെ നടപ്പിലാക്കാനാണ് കേരളസർക്കാറിന്റെ തീരുമാനം.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിൽ കുറവുള്ള വടക്കൻ കേരളത്തിൽ കൂടുതൽ സ്ഥാപനങ്ങൾ അനുവദിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.അതിനിടയിലാണ് ഗവർണറുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കാനുള്ള നീക്കവും നടത്തുന്നത്. ഇന്നലെ ഗവർണർ ഓർഡിനൻസുകൾ മടക്കി അയച്ചെങ്കിലും നിയമസഭയിൽ ബിൽ പാസാക്കിയെടുത്തു ഗവർണർക്ക് സമർപ്പിക്കാനാണ് സർക്കാറിന്റെ തീരുമാനം. ഇതോടെ ഗവർണർക്ക് ബിൽ വൈകിപ്പിക്കാമെന്നല്ലാതെ ഒപ്പിടാതിരിക്കാനാവില്ല. ഗവർണർ എന്നൊരു പദവിയേ വേണ്ട എന്ന തീരുമാനത്തിലാണ് ദേശീയതലത്തിൽ തന്നെ സിപിഎം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.