Follow the News Bengaluru channel on WhatsApp

ഗതാഗത നിയമലംഘകർ കുടുങ്ങും; കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ ദേശീയ പാതയിൽ 700 ക്യാമറകൾ സ്ഥാപിക്കുന്നു

തിരുവനന്തപുരം മുതല്‍ കാസറഗോഡ് വരെയുള്ള ദേശീയപാതകളില്‍ ഗതാഗത നിയമലംഘനങ്ങള്‍ തടയുന്നതിനും അപകടങ്ങള്‍ കുറക്കുന്നതിനും 700 ക്യാമറകള്‍ സ്ഥാപിക്കുമെന്ന് കേരള റോഡ് സുരക്ഷാ അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇളങ്കോവന്‍ അറിയിച്ചു.

നിലവിലുള്ള 250 ഓളം ക്യാമറകള്‍ മാറ്റി സ്ഥാപിക്കുമെന്നും അടുത്ത ആഴ്ചയോടെ ഇവ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ചാണ് ഇവ സ്ഥാപിക്കുന്നത്. കെല്‍ട്രോണ്‍ തയ്യാറാക്കുന്ന ക്യാമറകളാണ് സ്ഥാപിക്കുന്നത്. നിര്‍മിതബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറയിലൂടെ വാഹനത്തിനുള്ളില്‍ ഇരിക്കുന്നവരെ കൂടി കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാഹനയാത്രക്കിടെ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ ചെയ്താല്‍ ക്യാമറയില്‍ പതിയും. അമിത വേഗതക്കും പുതിയ സംവിധാനം തടയിടും. ഒരു ക്യാമറയില്‍ നിന്നും അടുത്ത ക്യാമറയിലേക്ക് വാഹനം എത്തിച്ചേര്‍ന്ന സമയം കണക്കാക്കിയായിരിക്കും ഇതിനുള്ള നടപടി. വാഹനത്തിന്റെ നമ്പര്‍ വ്യക്തമായി പതിയുന്ന തരത്തിലായിരിക്കും ക്യാമറ സ്ഥാപിക്കുക. ജില്ലാതല കണ്‍ട്രോള്‍ റൂമുകളിലായിരിക്കും ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ലഭിക്കുക. അദ്ദേഹം പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.