Follow the News Bengaluru channel on WhatsApp

ലംഗ്യ വൈറസ്; ചൈനയില്‍ പുതിയ വൈറസ്, ഇതിനോടകം ബാധിച്ചത് 35 പേർക്ക്

കോവിഡിന് പിന്നാലെ മനുഷ്യരാശിക്ക് ഭീഷണിയായി മറ്റൊരു വൈറസ് കൂടി കണ്ടെത്തി. ലംഗ്യ വൈറസ് എന്ന ജീവിജന്യ വൈറസാണ് പുതിയ വില്ലൻ. ചൈനയിലാണ് വൈറസ് ആദ്യമായി സ്ഥിരീകരിച്ചത്. ഇതിനോടകം 35 പേരിലാണ് ചൈനയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മനുഷ്യർക്ക് പുറമെ ചൈനയിലെ 2% ആടുകളിലും 5% നായകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ലംഗ്യ വൈറസ് ബാധിച്ച് ഇതുവരെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ആരോഗ്യ വിദഗ്ധര്‍ സ്ഥിതിഗതികള്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസാണ് ലംഗ്യ. ഭക്ഷണം, വെള്ളം, പരിസ്ഥിതി എന്നിവയിലൂടെ വൈറസ് പടര്‍ന്ന് പിടിക്കാം. ചൈനയില്‍ രോഗം കണ്ടെത്തിയ 26 പേരില്‍ പനി, ക്ഷീണം, ചുമ, വിശപ്പില്ലായ്മ, തലവേദന, ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ കണ്ടെത്തി. ഒപ്പം വൈറ്റ് ബ്ലഡ് സെല്‍സില്‍ കുറവ് , കരള്‍, കിഡ്നി എന്നിവ തകരാറിലാവുക, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുക എന്നതും കണ്ടുവരുന്നു.

ലംഗ്യ വൈറസ് പുതുതായി കണ്ടെത്തിയ വൈറസായതുകൊണ്ട് തന്നെ തായ്വാനിലെ ലബോറട്ടറികളിൽ ഇവ കണ്ടെത്താനുള്ള ഫലപ്രദമായ ടെസ്റ്റിംഗ് രീതികൾ പരീക്ഷിച്ചുവരികയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.