Follow the News Bengaluru channel on WhatsApp

ബെംഗളൂരു കലാപം ഭീകരവാദമെന്ന് കോടതി; പ്രതികൾക്ക് ജാമ്യം നിഷേധിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ 2020 ഓഗസ്റ്റില്‍ നടന്ന കലാപം ഭീകരവാദം തന്നെയാണെന്ന് ഹൈക്കോടതി. അതിനാല്‍ തന്നെ ഇതില്‍ കുറ്റാരോപിതരായവര്‍ക്ക് ജാമ്യം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. സാമുഹ്യ മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിന്റെ ചുവട് പിടിച്ച് ചില സംഘങ്ങള്‍ ബെംഗളൂരുവിലെ ഡിജെ ഹള്ളിയിലും കെജി ഹള്ളിയിലും കലാപം അഴിച്ചു വിടുകയായിരുന്നു. ആക്രമാസക്തരായ ജനക്കൂട്ടം വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും തീവെയ്ക്കുകയായിരുന്നു. പൊതുമുതല്‍ നശിപ്പിച്ചു കൊണ്ട് നഗരത്തില്‍ അരങ്ങേറിയ അക്രമം തീവ്രവാദ പ്രവര്‍ത്തനം തന്നെയാണെന്ന് കോടതി നിരീക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതി ആതിഖ് അഹമ്മദ് ഉള്‍പ്പെടെ ഉള്ളവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ച തള്ളിയിരുന്നു.

2020 ല്‍ നടന്ന അക്രമത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമാസക്തരായ ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ കത്തിക്കാന്‍ ശ്രമിക്കുകയും സിറ്റിംഗ് കോണ്‍ഗ്രസ് എംഎല്‍എയുടെ വീട് കത്തിക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയ അക്രമാസക്തരായ ആള്‍ക്കൂട്ടം, ഇരുമ്പുവടികള്‍, പെട്രോള്‍ നിറച്ച കുപ്പികള്‍ എന്നിവ ഉപയോഗിച്ച് പോലീസിനെ ആക്രമിച്ചു. പൊതു സ്ഥലത്ത് ഭീകരത സൃഷ്ടിച്ച ആള്‍ക്കൂട്ടത്തിന്റെ പ്രവൃത്തി ഭീകരവാദമായി തന്നെ കാണണമെന്ന് ജസ്റ്റിസ് കെ സോമശേഖര്‍, ജസ്റ്റിസ് ശിവശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

സിറ്റി ക്രൈംബ്രാഞ്ചിലും പിന്നീട് എന്‍ഐഎയിലും രേഖപ്പെടുത്തിയ സാക്ഷിമൊഴികള്‍ വ്യത്യസ്തമാണെന്നും, ചിലരെ കലാപങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും പ്രതികളുടെ അഭിഭാഷകന്‍ മുഹമ്മദ് താഹിര്‍ വാദിച്ചു. എന്നാല്‍ പ്രതികളുടെ പങ്ക് കുറ്റപത്രത്തില്‍ പ്രഥമദൃഷ്ട്യാ തെളിഞ്ഞതാണെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പി പ്രസന്നകുമാറും കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് കോടതി ബെംഗളൂരു കലാപകേസിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചതും കലാപം ഭീകരവാദമാണെന്ന് നിരീക്ഷിച്ചതും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.