Follow the News Bengaluru channel on WhatsApp

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് ഇനി കമ്പനികൾ തീരുമാനിക്കും; നിയന്ത്രണം നീക്കി സർക്കാർ

 

ന്യൂഡല്‍ഹി: കോവിഡിനെത്തുടര്‍ന്ന് ആഭ്യന്തര വിമാനസര്‍വീസുകളുടെ ടിക്കറ്റ് നിരക്കിലേര്‍പ്പെടുത്തിയ നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കി. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് ഇനി വിമാന കമ്പനികള്‍ തീരുമാനിക്കും. 2020 മേയ് 20-ന് ഏര്‍പ്പെടുത്തിയ ടിക്കറ്റ് നിരക്കിലെ കൂടിയതും കുറഞ്ഞതുമായ പരിധി ഓഗസ്റ്റ് 31 മുതല്‍ ഒഴിവാക്കാനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം.

വിമാന ഇന്ധനവിലയിലെ മാറ്റവും വ്യോമയാനമേഖലയില്‍ ദൈനംദിന യാത്രക്കാരുടെ എണ്ണത്തിലുള്ള മാറ്റങ്ങളും പരിശോധിച്ചശേഷമാണ് തീരുമാനമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

നിലവില്‍ 40 മിനിറ്റില്‍ താഴെയുള്ള യാത്രയ്ക്ക് 2,900 മുതല്‍ 8,800 രൂപ വരെ മാത്രമേ ഈടാക്കാന്‍ സാധിക്കുമായിരുന്നുള്ളു. കമ്പനികള്‍ ക്രമാധീതമായി നിരക്ക് വര്‍ധിപ്പിക്കുന്നതു തടയാനാണ് പരമാധി ടിക്കറ്റ് വിലയും കേന്ദ്രം തന്നെ നിശ്ചയിച്ചത്.

ടിക്കറ്റ് നിരക്ക്പരിധി നീങ്ങുന്നതോടെ വിമാനക്കമ്പനികള്‍ക്ക് മത്സരാധിഷ്ഠിതമായി വിപണിസാഹചര്യങ്ങള്‍ പരിശോധിച്ച് ടിക്കറ്റ് നിരക്ക് നിര്‍ണയിക്കാന്‍ കഴിയും. യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നവര്‍ക്കായി കുറഞ്ഞനിരക്കില്‍ ഓഫറുകള്‍ അവതരിപ്പിക്കാനും കൂടുതല്‍ പേരെ ആകര്‍ഷിക്കാനും വിമാനക്കമ്പനികള്‍ക്ക് ഇതുവഴി കഴിയും. തിരക്കുകൂടുമ്പോള്‍ പരിധിവിട്ട് നിരക്കുയരുമെന്നതാണ് യാത്രക്കാരെ സംബന്ധിച്ച് ഇതുണ്ടാക്കുന്ന തിരിച്ചടി. ഇതുകാരണം പെട്ടെന്നുള്ള യാത്രകള്‍ക്ക് കൂടുതല്‍ തുക ചെലവിടേണ്ടിവരും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.