Follow the News Bengaluru channel on WhatsApp

കനത്ത മഴയില്‍ വെള്ളക്കെട്ട്: കഴുത്തറ്റം വെള്ളത്തിലൂടെ മൃതദേഹം ചുമന്ന് ബന്ധുക്കള്‍

ഭൂവനേശ്വര്‍: കനത്ത മഴയില്‍ ഒഡീഷയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കലഹന്ദി ജില്ലയിലെ ഗോലമുണ്ട ബ്ലോക്കില്‍ വെള്ളം കയറിയതോടെ പ്രദേശവാസികള്‍ വലിയ ദുരിതത്തിലാണ്. കഴിഞ്ഞ ദിവസം മരിച്ച പ്രദേശവാസിയായ ശാന്ത റാണ എന്നയാളുടെ  മൃതദേഹം ചുമന്ന് കഴുത്തറ്റം വെള്ളത്തിലൂടെ കടന്ന് ബന്ധുക്കള്‍ക്ക് സംസ്‌കരിക്കേണ്ടി വന്നു. ഗോലമുണ്ട ബ്ലോക്കില്‍ അരുവി കരകവിഞ്ഞൊഴുകുന്നതിനിടെയാണ് ഗ്രാമവാസികള്‍ മൃതദേഹം ചുമന്ന് ശ്മശാനത്തിലെത്തിയത്.

മൃതദേഹം വെള്ളത്തിന് മുകളില്‍ കൈകകള്‍ കൊണ്ട് ഉയര്‍ത്തിപ്പിടിച്ചാണ് കൊണ്ടുപോയത്. മാത്രമല്ല, മഴ നനയാതിരിക്കാന്‍ വാഴയില വെട്ടിയാണ് ഇവര്‍ ചൂടിയിരിക്കുന്നത്. നാട്ടില്‍ പാലമില്ലാ എന്നതാണ് മരണാനന്തര ചടങ്ങുപോലും ഇത്രയും ദുഷ്‌കരമാകാന്‍ കാരണം. ഒഡീഷ സര്‍ക്കാര്‍ നിര്‍ധനര്‍ക്കായി സംസ്‌കാരച്ചടങ്ങുകള്‍ക്കായി 2000 രൂപ അനുവദിച്ചിരുന്നു. ഹരിശ്ചന്ദ്ര സഹായത യോജന എന്ന പേരിലാണ് പദ്ധതി നാല് വര്‍ഷം മുമ്പ് നടപ്പിലാക്കിയത്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ഈ തുക കൈമാറും. എന്നാല്‍ ഈ പദ്ധതിയിലും അഴിമതി ആരോപണങ്ങളാണ് ഉയരുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.