Follow the News Bengaluru channel on WhatsApp

ലക്കി ബില്‍: ജിഎസ്ടി വകുപ്പിന്റെ മൊബൈല്‍ ആപ്പ് ഉടന്‍ ജനങ്ങളിലേക്ക്

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ മൊബൈല്‍ ആപ്പ് ഉടന്‍ ജനങ്ങളിലേക്ക് എത്തുന്നു. ലക്കി ബില്‍ മൊബൈല്‍ ആപ്പിനാണ് ജിഎസ്ടി വകുപ്പ് രൂപം നല്‍കിയിട്ടുള്ളത്. 16 ന് വൈകിട്ട് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആപ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ, സംസ്ഥാന ചരക്ക് സേവനം നികുതി വകുപ്പിന്റെ www.keralataxes.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ ലക്കി ബില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം പേര്, മൊബൈല്‍ നമ്പർ, വിലാസം എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

നികുതി ദായകര്‍ക്ക് സാധനം വാങ്ങുമ്പോൾ ലഭിക്കുന്ന ബില്‍ ലക്കി ബില്‍ ആപ്പില്‍ ലോഡ് ചെയ്യാം. ഇവയുടെ നറുക്കെടുപ്പിലൂടെ പ്രതിദിന, പ്രതിവാര, പ്രതിമാസ, ബംബർ സമ്മാനങ്ങള്‍ നല്‍കും. പ്രതിദിന നറുക്കെടുപ്പില്‍ 25 പേര്‍ക്ക് കുടുംബശ്രീയുടെയും 25 പേര്‍ക്ക് വനശ്രീയുടെയും 1000 രൂപ വിലയുള്ള സമ്മാനപ്പൊതി ലഭിക്കും. പ്രതിവാര നറുക്കെടുപ്പില്‍ 25 വിജയികള്‍ക്ക് കെടിഡിസി സൗജന്യ ഫാമിലി താമസസൗകര്യം നല്‍കും. പ്രതിമാസ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം 10 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ചു പേര്‍ക്ക് രണ്ടുലക്ഷം രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം ഒരുലക്ഷം രൂപ വീതം അഞ്ചു പേര്‍ക്കുണ്ട്. ബംബർ  സമ്മാനം 25 ലക്ഷം രൂപയാണ്. വര്‍ഷം ആകെ അഞ്ചുകോടി രൂപയുടെ സമ്മാനങ്ങളുണ്ട്.

ആപ്പിലൂടെ പൊതുജനങ്ങള്‍ വാങ്ങുന്ന സാധനങ്ങളുടേയും സേവനങ്ങളുേടയും ബില്ലുകള്‍ നേരിട്ട് സംസ്ഥാന ജിഎസ്‌ടി വകുപ്പിന് ലഭിക്കും. ബില്ല് ചോദിച്ച്‌ വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനൊപ്പം ബില്ല് നല്‍കാന്‍ വ്യാപാരികളെ നിര്‍ബന്ധിതരാക്കുകയും ഇതിലൂടെ സംസ്ഥാനത്തിന്‍റെ നികുതി പിരിവില്‍ വര്‍ധനവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനങ്ങള്‍ അപ്‌ലോഡ് ചെയ്‌ത ബില്ലുകളുടെ സഹായത്തോടെ നികുതി റിട്ടേണ്‍ ഫയലിങുകളുടെ സ്ഥിതി എന്താണെന്ന് സംസ്ഥാന ജിഎസ്‌ടി വകുപ്പിന് പരിശോധിക്കാനാകും. ലക്കി ബില്‍ ആപ്പിനായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റില്‍ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.