Follow the News Bengaluru channel on WhatsApp

റോഡിലെ കുഴിയിൽ വീണു മരിച്ച സുഹൃത്തിന് നീതി ലഭിക്കണം: മംഗളൂരു സിറ്റി കോർപ്പറേഷന് മുന്നിൽ യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം

മംഗളൂരു: റോഡിലെ കുഴിയിൽ വീണു മരിച്ച തന്റെ ഉറ്റ സുഹൃത്തിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മംഗളൂരു സിറ്റി കോർപ്പറേഷന് മുന്നിൽ യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം. വ്യാഴാഴ്ച വൈകുന്നേരമാണ് യുവാവ് പ്ലക്കാർഡുമായി പ്രതിഷേധം തുടങ്ങിയത്. റോഡ് സുരക്ഷ ബന്ധൻ, പാത്തോൾ സേ ആസാദി എന്നതായിരുന്നു മുദ്രാവാക്യം. ആദ്യം ആർക്കും കാര്യം മനസിലായില്ല. പിന്നീട് റോഡിലെ കുണ്ടിലും കുഴിയിലും വീണ് ജീവൻ നഷ്ടപ്പെട്ട സുഹൃത്തിനു വേണ്ടിയുള്ള സമരമെന്നറിഞ്ഞതോടെ ആളുകൾ ചുറ്റും കൂടി. ഇതു തങ്ങളുടെ കാര്യം കൂടിയാണല്ലോ എന്നു കരുതി ആളുകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ മംഗളൂരു സിറ്റി കോർപ്പേറേഷൻ അധികൃതർ യുവാവിനോട് കാര്യങ്ങൾ ചർച്ച ചെയ്യുകയും എത്രയും പെട്ടെന്ന് നഗരത്തിലെ കുഴികളടക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

മംഗളൂരു കൊഞ്ചാടിയിലെ ലിഖിത് റായിയാണ് വേറിട്ട പ്രതിഷേധം
ഒരുക്കി കോർപ്പറേഷൻ അധികൃതരെ ഞെട്ടിച്ചത്. ലിഖിത് റായിയുടെ സുഹൃത്ത് കൊഞ്ചാടിയിലെ അതിഷ് (20) കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒരു അപകടത്തിൽ മരിച്ചിരുന്നു. രാത്രി മഴയത്ത് മംഗളൂരുവിൽ നിന്ന് കൊഞ്ചാടിയിലേക്ക് സ്‌ക്കൂട്ടറിൽ വരികയായിരുന്നു അതിഷ്. മഴ മൂലം തെരുവു വിളക്കുകളൊന്നുമുണ്ടായിരുന്നില്ല. കണ്ടേട്ടു ക്രോസ് റോഡിലെത്തിയപ്പോൾ ഒരു കഴിയിൽ വീണ് അതിഷ് റോഡിലേക്ക് തെറിച്ചു വീണു. തല ഡിവൈഡറിനിടിച്ചതോടെ ബോധം പോയി. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ടു ദിവസത്തിനുള്ളിൽ തലയിലുണ്ടായ രക്തസ്രാവം മൂലം അതിഷ് മരിച്ചു. ആതിഷിന്റെ മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞതോടെ റോഡിലെ കുഴിയടക്കാനുള്ള പ്രതിഷേധവുമായി ലിഖിത് സിറ്റി കോർപ്പറേഷന്റെ മുന്നിലെത്തുകയായിരുന്നു.

റോഡിലെ കുണ്ടും കുഴികളും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരെയാണ് ഏറ്റവും ബുദ്ധിമുട്ടിക്കുന്നതെന്ന് ലിഖിത് പറയുന്നു. അതിഷിന് വേണ്ടി മാത്രമല്ല ഇരുചക്രവാനങ്ങളോടിക്കുന്ന എല്ലാ ചെറുപ്പക്കാർക്കും വേണ്ടിയാണ് തന്റെ പ്രതിഷേധം. ലിഖിത് അറിയിച്ചു. ഏതായാലും സമരം പൊതുജനങ്ങളറിഞ്ഞതോടെ എത്രയും വേഗം എല്ലാ റോഡുകളും കുഴികളടച്ച് ഗതാഗതയോഗ്യമാക്കുമെന്ന് സിറ്റി കോർപ്പറേഷൻ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.