Follow the News Bengaluru channel on WhatsApp

ഫെയ്മ കര്‍ണാടക ദേശഭക്തി ഗാന മത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു: ഫെഡറേഷൻ ഓഫ് മറുനാടൻ മലയാളി അസോസിയേഷൻ -ഫെയ്മ കർണാടക സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്യ്രത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഓൺലൈൻ ദേശഭക്തി ഗാന മത്സരം സംഘടിപ്പിക്കുന്നു.

വ്യക്തികൾക്ക് ഒറ്റക്കും ഗ്രൂപ്പായും മത്സരത്തിൽ പങ്കെടുക്കാം. രണ്ടു വിഭാഗത്തിലും വെവ്വേറെ മത്സരം ഉണ്ടാകും. മത്സരത്തിൽ പങ്കെടുക്കാൻ  ആഗ്രഹിക്കുന്നവർ ദേശഭക്തിഗാനങ്ങൾ ആലപിക്കുന്നതിന്റെ വിഡിയോ റെക്കോഡ് ചെയ്ത് അയക്കണം. 3 മിനിറ്റിൽ കൂടരുത് . മലയാളത്തിലും മറ്റു ഇന്ത്യൻ ഭാഷകളിലും ഗാനങ്ങൾ ആലപിക്കാവുന്നതാണ് . പ്രായപരിധി 10, 18, 35, 35 വയസിനു മേൽ എന്നീ നാലു ഗ്രൂപ്പുകളിൽ ആയാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സര എൻട്രികൾ  സമർപ്പിക്കേണ്ട അവസാന തിയ്യതി ആഗസ്ത്  20 ആണ്.
വിജയികൾക്ക് ഫെയ്മ സമ്മേളത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നു ഫെയ്മ കർണാടക പ്രസിഡന്റ് റജികുമാർ, സെക്രട്ടറി ജെയ്ജോ ജോസഫ് എന്നിവർ അറിയിച്ചു. സമ്മേളനത്തിൽ വിജയികൾക്ക് ഗാനങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകും.

 

വിശദ വിവരങ്ങൾക്ക്  പ്രോഗ്രാം കോ ഓർഡിനേറ്റർ ജെയ്സൺ ലൂക്കോസുമായി ബന്ധപ്പെടാവുന്നതാണ് – 8884840022. വീഡിയോകൾ അയക്കേണ്ട വിലാസം :- faimakarnataka22@gmail.com


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.