Follow the News Bengaluru channel on WhatsApp

താൻ കുഴപ്പക്കാരനല്ല; എനിക്ക് ലിപ് ലോക്ക് തരാൻ താരസുന്ദരിമാർ ഇപ്പോഴും റെഡി, മീ ടൂ ആരോപണത്തിൽ പ്രതികരണവുമായി നടൻ അലൻസിയർ

കൊച്ചി: നാലുവർഷം മുമ്പ് നടന്ന മീടു ആരോപണത്തിൽ പ്രതികരിച്ച് നടൻ അലൻസിയർ. തനിക്കെതിരേ മീ ടൂ ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇത് കേരളത്തിലേ അവസാന മീടൂ ക്യാമ്പയിൻ എന്നാണ് താൻ കരുതിയത്. എന്നാലിപ്പോൾ മലയാളത്തിൽ ആരോപണങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും നടൻ അലൻസിയർ അറിയിച്ചു. അന്ന് തന്‍റെ പ്രവർത്തി കൂടെയുള്ള അഭിനേത്രിയെ ഏറെ വേദനിപ്പിച്ചു എന്ന് തോന്നിയതിനാൽ, അവരോടു നേരിട്ട് ക്ഷമ ചോദിച്ചു പ്രശ്‌നം തീർത്തതാണ്. എന്നാലിപ്പോൾ നടി അത് വീണ്ടും ഉയർത്തിക്കാട്ടുകയാണ്.

2019 ലാണ് നടി ദിവ്യാ ഗോപിനാഥ് അലൻസിയറിനെതിരേ മീടു ആരോപണം ഉന്നയിച്ചത്. ആഭാസം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ അലൻസിയർ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം. അമ്മ സംഘടനക്കും, ഡബ്ല്യൂസിസിക്കും ദിവ്യ പരാതിയും നൽകി. അതിനിടെ അലൻസിയർ നടിയോട് ക്ഷമാപണം നടത്തുകയും പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കുകയും ചെയ്തു. ഇതോടെ കുറേക്കാലം പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ നടനും നിർമാതാവുമായ വിജയബാബുവിനെതിരേ മീ ടൂ ആരോപണം സജീവമായതോടെയാണ് അലൻസിയർ സംഭവവും വീണ്ടും പൊങ്ങി വന്നത്. ഈ സംഭവവുമായി ബന്ധപെട്ടാണ് ഇപ്പോൾ നടന്റെ പ്രതികരണം വന്നത്.

താൻ കുഴപ്പക്കാരനല്ലെന്ന് സിനിമയിലെ അഭിനേതാക്കൾക്ക് അറിയാമെന്നും സിനിമയിൽ ഇപ്പോഴും തനിക്ക് ലിപ് ലോക്ക് ഉമ്മ തരാൻ നടിമാർ തയ്യാറാണെന്നുമാണ് അലൻസിയർ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. വെറുതേ ആൾക്കാരേ സ്വഭാവഹഹത്യ നടത്തുകയാണ്. എന്റെ സംഭവത്തോടെ ഇതൊക്കെ അവസാനിക്കുമെന്നാണ് കരുതിയത്. പക്ഷേ ദിവസം കഴിയുന്തോറും ഇതൊക്കെ കൂടിവരികയാണ്. അദേഹം പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.