Follow the News Bengaluru channel on WhatsApp

സിദ്ധരാമയ്യക്കെതിരേ ഭീഷണി കോളുകൾ; അന്വേഷണത്തിന് ഉത്തരവ്, സുരക്ഷ വർധിപ്പിച്ചു

ബെംഗളൂരു: പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്ക് നേരേ ഭീഷണി കോളുകൾ വന്ന സാഹചര്യത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

വ്യാഴാഴ്ച കൊടകിൽ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ സിദ്ധരാമയ്യയുടെ വാഹനവ്യൂഹത്തിന് നേരെ യുവമോർച്ച പ്രവർത്തകർ മുട്ടയെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. ശിവമോഗയിൽ സവർക്കറിൻ്റെ ഫ്ലക്സ് സ്ഥാപിച്ചതിനെതിരെ നടത്തിയ പ്രസ്താവനയാണ് യുവമോർച്ച പ്രവർത്തകരെ പ്രകോപിപ്പിച്ചത്. സംഭവത്തെ തുടർന്ന് സർക്കാർ അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

സിദ്ധരാമയ്യക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ അദ്ദേഹത്തെ വിളിച്ച് വിവരങ്ങൾ ആരായുകയും സുരക്ഷ അടക്കമുള്ള വിഷയങ്ങളിൽ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. സിദ്ധരാമയ്യയെ ആക്രമിച്ച സംഭവത്തിൽ ഒമ്പത് പേരേ പോലീസ് അറസ്റ്റു ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു.

ഇരുവശത്തു നിന്നും ആരും പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്നും ഇക്കാര്യത്തിൽ ആരും നിയമം കൈയ്യിലെടുക്കരുതെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. സംഘർഷം നിയന്ത്രിക്കാൻ എല്ലാ പോലീസ് സൂപ്രണ്ടുമാർക്കും കർശന നിർദ്ദേശം നൽകിയിട്ടുള്ളതായി മുഖ്യമന്ത്രി വ്യക്തമാക്കി. ജനാധിപത്യത്തിൽ ആർക്കും വ്യത്യസ്തമായ അഭിപ്രായങ്ങൾ പറയാനും അത് പ്രചരിപ്പിക്കാനും സ്വാതന്ത്യമുണ്ടെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. നിയമം കൈയിലെടുക്കുന്നത് ആരായാലും അത് നോക്കിയിരിക്കാനാവില്ല. അദേഹം മുന്നറിയിപ്പ് നൽകി.

സിദ്ധരാമയ്യക്ക് നേരയുള്ള മുട്ടയേറിൽ പ്രതിഷേധിച്ച് കൊടകിൽ കോൺഗ്രസ് എസ്പി ഓഫീസ് മാർച്ച് നടത്തി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നിരന്തരം ഇത്തരം സംഭവങ്ങൾ നടക്കുന്നുവെന്നും അഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് ആർ ധ്രുവനാരായണ മൈസൂരുവിൽ പറഞ്ഞു. എത്രയോ പ്രതിഷേധ പരമ്പരകളിലൂടെയാണ് സിദ്ധരാമയ്യ വളർന്നുവന്നതെന്നും ഗുണ്ടകളെ കാണിച്ച് അദ്ദേഹത്തെ ഭീഷണിപ്പെടുത്തുന്നത് അപകടമുണ്ടാക്കുമെന്നും സിദ്ധരാമയ്യയുടെ മകനും എംഎൽഎയുമായ യതീന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സിദ്ധരാമയ്യക്ക് നേരേയുള്ള ആക്രമത്തിൽ കോൺഗ്രസ് സംസ്ഥാനത്തുടനീളം പ്രതിഷേധസമരങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 26 ന് ശനിയാഴ്ച കോൺഗ്രസിന്റെ നേതൃത്വത്തിൽ കുടക് ചലോ മാർച്ച് നടത്തുമെന്ന് കെപിസിസിയുടെ നിയമ ഉപദേശകൻ
എ.എസ് പൊന്നണ്ണ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.