Follow the News Bengaluru channel on WhatsApp

സർക്കാറും ഗവർണറും, പോരു മുറുകുന്നു; സർവകലാശാലകളിലെ ബന്ധു നിയമനങ്ങൾ അന്വേഷിക്കാൻ കമീഷൻ

തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിലെ ബന്ധുനിയമനങ്ങൾ അന്വേഷിക്കാൻ ഗവർണർ അന്വേഷണ കമീഷനെ നിയോഗിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. റിട്ട. ഹൈക്കോടതി ജഡ്ജി, വിരമിച്ച ചീഫ് സെക്രട്ടറി, വിദ്യാഭ്യാസ വിദഗ്ധർ എന്നിവരുൾപ്പെടുന്ന കമീഷനെ നിയമിക്കാനാണ് ആലോചന. ഗവർണർ ഇക്കാര്യത്തിൽ നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തിയതായി സൂചനയുണ്ട്.

ഡൽഹിയിലുള്ള ഗവർണർ ഓഗസ്റ്റ് 25 ന് കേരളത്തിലെത്തും. ഇതിനുശേഷം ഇക്കാര്യത്തിൽ അന്തിമതീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന. സർവകലാശാലയിലെ കഴിഞ്ഞ മൂന്നു വർഷങ്ങളിലെ എല്ലാ നിയമനങ്ങളും അന്വേഷിക്കുമെന്ന് ഗവർണർ വ്യക്തമാക്കി.

കേരളത്തിലെ എല്ലാ സർവകശാലകളിലും നടന്ന നിയമനങ്ങളിൽ എത്ര ബന്ധുനിയമനങ്ങൾ, എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സമഗ്രമായി അന്വേഷണം നടത്തുമെന്നാണ് ഗവർണർ വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി നിയമനങ്ങളുടെ മുഴുവൻ രേഖകളും വിസിമാരോട് ആവശ്യപ്പെടും. വിസിമാർ അടക്കം ബന്ധപ്പെട്ട സർവ്വകലാശാലയുടെ മേലധികാരി എന്ന നിലയിൽ ചാൻസിലർക്ക് ഏത് നിയമനങ്ങളും പരിശോധിക്കാവുന്നതാണ്. കേരള സർവകലാശാല സെനറ്റ് യോഗം തനിക്കെതിരെ പ്രമേയം പാസാക്കിയതു സംബന്ധിച്ചും ഗവർണർ വിവരങ്ങൾ തേടിയതായും സൂചനയുണ്ട്.

ഇതിനിടെ കണ്ണൂർ വിസി പാർട്ടി മെമ്പറെ പോലെയാണ് പെരുമാറിയതെന്ന അതിനിശിതമായ വിമർശനം ഗവർണർ ഉയർത്തിക്കഴിഞ്ഞു. ഗവർണർക്കെതിരേ സിപിഎം നേതാക്കളായ എംവിജയരാജനും നിയമസഭ സ്പീക്കര്‍ എംബി രാജേഷും കടുത്ത വിമർശനം ഉയർത്തിക്കഴിഞ്ഞു. ഗവർണർ നിക്കറിട്ട ആർഎസ്എസുകാരനെ പോലെ പെരുമാറുന്നുവെന്നാണ് സിപിഎം നേതാക്കളുടെ ആക്ഷേപം


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.