ആഗോള തലത്തില്‍112 കോടി നേടി ദുല്‍ഖറിന്റെ കുറുപ്പ്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തി 2021-ല്‍ പുറത്തിറങ്ങിയ വിജയ ചിത്രമാണ് ‘കുറുപ്പ്’. ആഗോള തലത്തില്‍ ചിത്രം നേടിയിരിക്കുന്നത് 112 കോടി എന്ന വാര്‍ത്ത കൂടി പങ്കുവെയ്ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്‌തിരുന്നു. ശോഭിത, ഇന്ദ്രജിത്ത്, ടൊവിനോ, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, സുരഭി തുടങ്ങി വലിയ താരനിരയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.
ഇപ്പോഴിത ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുകയാണ് സീ കമ്പനി. ദുല്‍ഖര്‍ സല്‍മാനാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. നാല് ഭാഷകളിലെ സാറ്റ്ലൈറ്റ് അവകാശമാണ് സീ സ്വന്തമാക്കിയത്. വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്റ്മെന്റസുമാണ്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മുതല്‍മുടക്കിലൊരുങ്ങിയ ചിത്രമാണ് കുറുപ്പ്. മുപ്പത്തിയഞ്ച് കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ്. ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെ.എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവുമെഴുതിയിരിക്കുന്നത്. നിമിഷ് രവിയായിരുന്നു ഛായാഗ്രഹണം.
ഇപ്പോഴിതാ ചിത്രത്തിന്റെ ടോട്ടല്‍ കളക്ഷന്‍ പുറത്ത് വിട്ടിരിക്കുകയാണ് ദുല്‍ഖര്‍. 112 കോടിയാണ് ചിത്രത്തിന്റെ ആകെ ബിസിനസ്. കുറുപ്പിന്റെ നാല് ഭാഷകളിലെ (മലയാളം, തമിഴ്, തെലുങ്ക്, കന്നഡ) സാറ്റ്‌ലൈറ്റ് അവകാശത്തിനായി വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും സീ കമ്പനിയുമായി കരാര്‍ ഒപ്പിട്ടുവെന്നും താരം അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.