എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ സെന്റര്‍ ബെംഗളൂരുവിന്റെ ഡയമണ്ട് ജൂബിലി ആഘോഷത്തിന് തുടക്കമായി

ബെംഗളൂരു: എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ സെന്റര്‍ ബെംഗളൂരുവിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും, റവ. എം. എ. തോമസ് മെമ്മോറിയല്‍ പ്രഭാഷണ സമ്മേളനവും റോമന്‍ കത്തോലിക്കാ സഭ ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ നിര്‍വഹിച്ചു. വൈറ്റ്ഫീല്‍ഡ് എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ പരമാധ്യക്ഷനും, ബെംഗളൂരു എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ സെന്റര്‍ ചെയര്‍മാനുമായ ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ബെംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് പ്രൊ.നരേന്ദര്‍ പാനി എം. എ തോമസ് സ്മാരക പ്രഭാഷണം നടത്തി.

മലബാര്‍ സ്വതന്ത്ര സഭയുടെ മേലധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്താ, ലുദറന്‍ സഭയുടെ ബിഷപ്പ് സാമുവേല്‍ കെന്നഡി, ഇ.സി.സി ഡയറക്ടറും, മാര്‍ത്തോമാ സഭയുടെ സീനിയര്‍ വൈദീകനുമായ പ്രൊ. റവ. ഡോക്ടര്‍ ശ്യാം പി. തോമസ്, കോര്‍ഡിനേറ്റര്‍ റവ. സുകുമാര്‍ ബാബു, ട്രഷറര്‍ എം. ഓ. വര്‍ഗീസ് ജാലഹള്ളി എന്നിവര്‍ പ്രസംഗിച്ചു . ബെംഗളൂരുവിലെ വിവിധ സഭകളിലെ പട്ടക്കാരും, വിശ്വാസികളും പങ്കെടുത്തു. തുടര്‍ന്ന് മനോജ് സ്റ്റീഫന്‍ ജാലഹള്ളിയുടെ നേതൃത്വത്തില്‍ ബെംഗളൂരു മാര്‍ത്തോമാ സെന്റര്‍ ഒരുക്കിയ സംഗീത പരിപാടിയും അരങ്ങേറി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.