അത്യപൂര്‍വ്വ നേട്ടവുമായി എറണാകുളം ജനറല്‍ ആശുപത്രി, ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ച ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി: അഭിനന്ദനം അറിയിച്ച് ആരോഗ്യ മന്ത്രി

എറണാകുളം: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ച അത്യപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഹൃദയത്തിന്‍റെ അയോര്‍ട്ടിക് വാല്‍വ് ചുരുങ്ങിയത് കാരണം അതീവ ഗുരുതാരവസ്ഥയിലായ പെരുമ്പാവൂർ സ്വദേശിയായ 69 കാരനാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ശനിയാഴ്‌ച ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയില്‍ പങ്കാളികളായ എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ജില്ല തല സര്‍ക്കാര്‍ ആശുപത്രി ഈ നൂതന ചികിത്സ രീതി നടപ്പാക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
രോഗിയെ പൂര്‍ണമായും മയക്കാതെയാണ് ശസ്ത്രക്രിയ നടത്തുന്നത്. കാലിലെ രക്തക്കുഴലില്‍ ചെറിയ മുറിവുണ്ടാക്കി കത്തീറ്റര്‍ കടത്തിവിട്ട് വാല്‍വ് മാറ്റിവെയ്ക്കുന്നതാണ് ചികിത്സാ രീതി.
കാര്‍ഡിയോളജി, കാര്‍ഡിയോതൊറാസിക് സര്‍ജറി, കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ ചികിത്സ സുഗമമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നും രണ്ട് ദിവസത്തിനകം രോഗിക്ക് ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കാര്‍ഡിയോളജി വാഭാഗത്തിലെ ഡോക്ടര്‍മാരായ ആശിഷ് കുമാര്‍, പോള്‍ തോമസ്, വിജോ ജോര്‍ജ്, ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടര്‍മാരായ ജോര്‍ജ് വാളൂരാന്‍, കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ജിയോ പോള്‍, ഡോ. ദിവ്യ ഗോപിനാഥ് എന്നിവര്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കി. ഡോ. സ്റ്റാന്‍ലി ജോര്‍ജ്, ഡോ. ബിജുമോന്‍, ഡോ. ഗോപകുമാര്‍, ഡോ. ശീജിത് എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇതുവരെ ഇരുപതിനായിരത്തോളം രോഗികള്‍ക്ക് ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്‌റ്റി, പേസ്മേക്കര്‍ ചികിത്സകള്‍ നല്‍കിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
