Follow the News Bengaluru channel on WhatsApp

എനിക്കൽപ്പം സംസാരിക്കാനുണ്ട്

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം മുപ്പത്തിനാല്

മറ്റ് ജീവി വർഗങ്ങളെ അപേക്ഷിച്ച് മനുഷ്യവർഗത്തിനുള്ള ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് ആശയവിനിമയത്തിനുള്ള കഴിവ്. ഒരു സമൂഹമെന്ന നിലക്ക് മനുഷ്യനെ കൂട്ടിച്ചേർത്തതും നിലനിർത്തുന്നതും ഈ ശേഷിയാണ്. വാചികം, രേഖികം, ആഗികം, എന്നിങ്ങനെ വ്യത്യസ്തങ്ങളായ പലവിധ ആശയവിനിമയ മാർഗങ്ങൾ നിലവിലുണ്ട്. ഭൂപ്രദേശങ്ങൾക്കും, സംസ്കാരത്തിനും അനുസരിച്ച് ഭാഷകളിൽ വ്യത്യാസമുണ്ടാകുന്നുണ്ടങ്കിൽ പോലും അവ പ്രകടിപ്പിക്കുന്നു വികാരങ്ങൾ വേറിട്ടതല്ല. ഉള്ളിലുണ്ടാകുന്ന വിചാരങ്ങളെ സൂചിപ്പിക്കാൻ ഭാഷയും, ശരീരവും ചേഷ്ടകളും നാം ഉപയോഗിക്കുന്നു.

ആശയങ്ങൾ വിനിമയം ചെയ്യാൻ മാത്രമുള്ള ഉപാദിയല്ല ഭാഷ. അത് വികാരങ്ങളുടെകൂടി വിനിമയത്തിന്റെ ഉപാദിയാണ്. സന്തോഷവും, സന്താപവും, ഉല്ലാസവും ആഹ്ളാദവും ആകാംക്ഷയും ജിജ്ഞാസയും പങ്കുവെയ്ക്കാൻ ഭാഷ ഉപയോഗിക്കപ്പെടുന്നു. വിനിമയം ചെയ്യുന്നയാൾ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്ന ആശയം അതേപടി മറ്റൊരാൾക്ക് മനസിലാകണമെങ്കിൽ അതിന് ഭാഷ മാത്രമല്ല അതിനോട് ചേർന്ന് നിൽക്കുന്ന സ്വരവിനിമയവും, ഭാവ പ്രകടനവും ആവശ്യമാണ്. ഇവയുടെ കൃത്യമായ ചേർച്ചയാണ് മനുഷ്യരിൽ ആശയ വിനിമയത്തെ പൂർണ്ണമാക്കുന്നത്. മൃഗങ്ങളിൽ അതങ്ങനെയല്ല. ഇത്തരത്തിൽ ഒന്നിലധികം ഘടകങ്ങളാൽ ബന്ധിതമാണ് ആശയവിനിമയം എന്നതിനാൽ തന്നെ ചെറിയ ഒരു പിഴവ് മതി അർത്ഥം മാറിപോകാൻ.

ഒരേ മനസോടെ രണ്ടുപേർ സംവേദിക്കുമ്പോഴാണ് ഭാഷക്ക് അയത്നലളിതമായി ആശയങ്ങൾ കൈമാറാനാകുന്നത്. ഇഴകിച്ചേർന്ന ബന്ധങ്ങളിൽ നമുക്കത് ദൃശ്യമാകും. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, കാമുകി-കാമുകൻമാർ എന്നിവർക്കിടയിലെ സംഭാഷണങ്ങൾക്ക് എപ്പോഴെങ്കിലും കാതുകൊടുത്തിട്ടുണ്ടോ? നമ്മുടെ സ്വഭാവിക ശൈലിക്ക് “ഇത് ശരിയല്ലല്ലോ, ഇങ്ങനെയൊക്കെ പറയാമോ” എന്നെല്ലാം തോന്നുന്ന പലതും അത്തരം സംഭാഷണങ്ങളിൽ ഉണ്ടാകും. അവർക്കത് അത്യന്തം ആസ്വാദ്യകരവും രസകരവുമായിരിക്കും. നമുക്കത് അങ്ങനെ അനുഭവപ്പെടുന്നില്ലങ്കിൽ കൂടി.

പരസ്പരം അൽപ്പം രസക്കുറവിലായ വ്യക്തികൾക്കിടയിലെ സംഭാഷണം ഇതിന്റെ എതിർ ദിശയിലാണ്. ഒരിടത്ത് എന്ത് പറഞ്ഞാലും ആസ്വാദ്യകരമാണെങ്കിൽ ഇവിടത് നേരെ തിരിച്ചാണ്. മാനസികമായി നമ്മോട് അടുപ്പമില്ലാത്ത ഒരാൾ പറയുന്നത് എത്ര മധുരകരമായ വാക്കുകളാണെങ്കിലും അവയൊക്കെ മുറിവേൽപ്പിക്കുന്ന അമ്പുകളായി നമുക്ക് അനുഭവപ്പെടുന്നു. ചെറിയ കാര്യങ്ങൾ പോലും അലോസരം ഉണർത്തുന്നതാകുന്നു. “ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റമേന്നോരു പഴഞ്ചോല്ല് കൂടിയുണ്ടല്ലോ”. മനസുകൾക്കിടയിലുള്ള അകൽച്ച വാക്കുകളിലേക്കും , ഭാവപ്രകടനങ്ങളിലേക്കും, സ്വരശൈലിയിലെക്കും ബാധിക്കുന്നതിന്റെ പ്രശ്നമാണത്.

രണ്ടുപേർക്കിടയിലുണ്ടാകുന്ന അലോസരങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത് ആശയവിനിമയത്തിലുണ്ടാകുന്ന ഈ വിടവാണ്. ഒരാൾ പറയുന്നത് അതെ അർത്ഥത്തിലാകില്ല മറ്റെയാൾ മനസിലാക്കുന്നത്. പൂർണ്ണമായും മനസിലാക്കാതെയുണ്ടാകുന്ന പ്രതികരണം കൂടുതൽ ഗുരുതരമായ പ്രശ്നത്തിലേക്ക് ബന്ധങ്ങളെ നയിക്കും. അതുകൊണ്ട് തന്നെ അത്തരം സാഹചര്യങ്ങളിൽ കൂടുതൽ പുലർത്തേണ്ടതുണ്ട്.

“അതെ, എനിക്കൽപ്പം സംസാരിക്കാനുണ്ട്”… എന്ന അമുഖത്തോടെയാകും പ്രശ്നപരിഹാരത്തിനുള്ള ആദ്യ ശ്രമം ഉണ്ടാകുക. പരസ്പരം പിണക്കത്തിലായ രണ്ടുപേർക്ക് ആശയവിനിമയത്തിലൂടെയല്ലാതെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലലോ. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഓർക്കേണ്ട അഞ്ചു പ്രധാന കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.

1. ആശയവിനിമയത്തിന്റെ അടിസ്ഥാന ലക്ഷ്യം തന്നെ മറ്റൊരാൾക്ക്‌ നമ്മുടെ മനസിലുള്ളത് മനസിലാക്കി കൊടുക്കുക എന്നുള്ളതാണ്. അതുകൊണ്ട് പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ മറുപക്ഷത്തിന് പൂർണമായും ഗ്രഹിക്കാൻ കഴിയും വിധം വാചകങ്ങൾ ചിട്ടപ്പെടുത്തുക.

2. കുറ്റപ്പെടുത്തലുകൾക്കും പഴിചാരലുകൾക്കുമല്ല, പരിഹാരത്തിനു വേണ്ടിയാണ് സംഭാഷണം. അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ചു തിരഞ്ഞെടുക്കുക. അവയെ മിതത്വത്തോടെ പ്രയോഗിക്കുക. ഓർക്കുക, രണ്ടാൾക്കിടയിലുള്ള പ്രശ്നങ്ങൾ നാളെ പരിഹരിക്കപ്പെടുകയും മറ്റെന്നാൾ വിസ്‌മൃതിയിലാഴുകയും ചെയ്തേക്കാം. പക്ഷെ വാക്കുകൾക്കൊണ്ട് ഇന്ന് നാമുണ്ടാക്കുന്ന മുറിവുകൾ മായാതെ ബാക്കിനിൽക്കും.

3. നാം പറയുന്ന ആശയങ്ങൾ അതെ അർത്ഥത്തിലല്ലാതെ മറുപക്ഷം മനസിലാക്കിയേക്കാം എന്നതുപോലെ, മറുപക്ഷം പറയുന്ന കാര്യങ്ങൾ അവർ ഉദ്ദേശിക്കാത്ത അർത്ഥത്തിൽ നാമും മനസിലാക്കിയെന്ന് വരാം. അതുകൊണ്ട് എന്തെങ്കിലും കേട്ടാൽ അതിധൃതം മറുപടി പറയാതെ “അവർ അതുതന്നെയാണോ ഉദ്ദേശിക്കുന്നത് ” എന്ന് ഒരു നിമിഷം ചിന്തിക്കുക.

4. മറുപക്ഷം പറയുന്ന വാക്കുകളും സംസാര ശൈലിയുമെല്ലാം അവരുടെ അപ്പോഴത്തെ മാനസികവ്യഥക്കും, വൈകാരികാവസ്ഥക്കും, നമുക്കറിയാൻ കഴിയാത്ത ഒട്ടനവധി ഘടകങ്ങൾക്കും അടിസ്ഥാനത്തിലായിരിക്കും. അത് പരിഗണനക്കെടുക്കുക.

5. എത്ര പ്രക്ഷുബ്ധമായ അവസ്ഥയായാലും “ക്യാപ്റ്റൻ കൂൾ” പോലെ ശാന്തനായിരിക്കുക. ശാന്തമായ മനസ് പ്രശ്നങ്ങളിൽ നേർവഴി കാട്ടിത്തരും.

ഓക്കേ, എന്നാൽ ഇനിയൽപ്പം സംസാരിച്ചേക്കാം

പ്രോമിത്യൂസിന്റെ ഹൃദയം :▶️▶️ മുൻ അധ്യായങ്ങൾ ഇവിടെ വായിക്കാം

🟡
#Motivation
#SelfHelp


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.