ബെംഗളൂരുവില്‍ നിന്നും ഹൈദരബാദിലേക്ക് മണിക്കൂറില്‍ 200 കിലോമീറ്റര്‍ സ്പീഡില്‍ ഹൈ സ്പീഡ് റെയില്‍പാത; നിര്‍മാണ ചെലവ് 30000 കോടി രൂപ

ബെംഗളൂരു: രാജ്യത്തെ പ്രധാന ഐ.ടി. നഗരങ്ങളായ ബെംഗളൂരുവിനേയും ഹൈദരാബാദിനേയും ബന്ധിപ്പിക്കാന്‍ സെമി ഹൈസ്പീഡ് റെയില്‍പാത നിര്‍മിക്കാന്‍ റെയില്‍വേ മന്ത്രാലയം പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 30000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇരു നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം രണ്ടര മണിക്കൂറായി ചുരുക്കാമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ 10-12 മണിക്കൂറാണ് യാത്രാ സമയം. ഇരു നഗരങ്ങള്‍ക്കിടയില്‍ ദിവസേന ആയിരക്കണക്കിന് ആളുകള്‍ സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇന്ത്യ ഇന്‍ഫ്രാ ഹബ് എന്ന മാധ്യമം ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിയുടെ ഭാഗമായാണ് പാത നിര്‍മാണം. ബെംഗളൂരുവിലെ യെലഹങ്ക സ്റ്റേഷന്‍ മുതല്‍ ഹൈദരാബാദിലെ സെക്കന്തരാബാദ് വരെ പുതുതായി നിര്‍മിക്കുന്ന പാതയുടെ ദൂരം 503 കിലോമീറ്ററാണ്. ട്രെയിനുകള്‍ക്ക് തടസ്സമില്ലാതെ സര്‍വീസ് നടത്താന്‍ 1.5 മീറ്റര്‍ ഉയരത്തില്‍ കമ്പിവേലി നിര്‍മിക്കും.
പദ്ധതിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്നതോടെ പാതയുടെ സാധ്യതാ പഠനം നടത്തും. സാധ്യതാ പഠനത്തിനും പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കുന്നതിനായി നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ (NHSRCL) നിയമിക്കും. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ആയിരിക്കും ഈ പാതയില്‍ ഓടിക്കുക.
കേന്ദ്ര ഗതാഗത മന്ത്രി ദിവസങ്ങള്‍ക്ക് മുമ്പ് ബെംഗളൂരു- ചെന്നൈ എക്‌സ്പ്രസ് വേ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെമി ഹൈ സ്പീഡ് റെയില്‍പാതയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നത്. നിലവില്‍ മുംബൈ – ഡല്‍ഹി, ഡെല്‍ഹി – ഹൗറ എന്നീ അതിവേഗ റെയില്‍പാത പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
Railways is considering to develop a semi-high speed track compatible for running train at 200 kmph speed on the surface level close to the existing track between Bangalore and Secunderabad as a greenfield project at an estimated cost of Rs 30,000 crore.https://t.co/AT0OBEYV3a
— India Infra Hub (@IndiaInfraHub) August 15, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
