ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക: മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ലാപ്‌ടോപിലോ കമ്പ്യൂട്ടറിലോ ബ്രൗസിങ്ങിനായി നിങ്ങള്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുകയാണെങ്കില്‍ ശ്രദ്ധിക്കുക. ഗൂഗിള്‍ ക്രോമില്‍ നിരവധി പിഴവുകള്‍ ഉണ്ട്. ഇത് പ്രയോജനപ്പെടുത്തി, നിങ്ങളുടെ സിസ്റ്റത്തില്‍ ഹാക്കര്‍മാര്‍ക്ക് സ്വന്തം ഇഷ്ടം നടപ്പിലാക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ഇന്‍ഡ്യന്‍ കമ്പ്യൂട്ടർ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ആണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 27 സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടുള്ള അപ്ഡേറ്റുകളുമായി ഗൂഗിള്‍ ക്രോമിന്റെ വേര്‍ഷന്‍ 104 ഗൂഗിള്‍ അവതരിപ്പിച്ചതിനു പിന്നാലെയാണ് പുതിയ സുരക്ഷാ അപ്ഡേറ്റുമായി ഗൂഗിള്‍ എത്തിയത്.
ഉപഭോക്താക്കളോട് വീണ്ടും ക്രോം ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് കമ്പനി എത്തിയത് കഴിഞ്ഞ ദിവസമാണ്. 11 സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ക്രോം ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യാന്‍ കമ്പനി പറയുന്നത്. അപ്ഡേറ്റ് ചെയ്യുന്ന ക്രോം ബ്രൗസറിന്റെ വിശദാംശങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടിട്ടുണ്ട്. 104.0.5112.101 മാക്ക്, ലിനക്‌സ് വേര്‍ഷനും 104.0.5112.102/101 വിന്‍ഡോസ് വേര്‍ഷനുകളുമാണ് നിലവില്‍ എത്തിച്ചിരിക്കുന്നത്. പുതിയ അപ്ഡേറ്റുകളൊക്കെ ഇന്‍സ്റ്റാള്‍ ചെയ്യാനാകും. ഗൂഗിള്‍ കാണിച്ചിരിക്കുന്ന 11 സുരക്ഷാ പ്രശ്‌നത്തില്‍ ഒന്ന് ഗുരുതരമാണ്. ഇതില്‍ ആറെണ്ണം ഉയര്‍ന്ന തീവ്രതയുള്ള പ്രശ്നമാണ്. മൂന്നെണ്ണം ഇടത്തരം തീവ്രതയുള്ള പ്രശ്നമാണെന്നും ഗൂഗിള്‍ വേര്‍തിരിച്ചു പറയുന്നുണ്ട്.
ക്രോം നേരിടുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് ഗൂഗിള്‍ ഇതുവരെ വിശദമാക്കിയിട്ടില്ല. ഹാക്കര്‍മാര്‍ക്ക് ദുരുപയോഗം ചെയ്യാന്‍ എളുപ്പത്തില്‍ കഴിയുന്ന പ്രശ്നങ്ങളാണ് ഉള്ളതെന്നാണ് വിവരം. ബ്രൗസര്‍ ഓപ്പണ്‍ ചെയ്ത് വലത് ഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനു ഓപ്പണ്‍ ചെയ്യണം. അതില്‍ നിന്ന് ഹെല്‍പ്പ് തെരഞ്ഞെടുക്കുക. അതില്‍ നിന്ന് എബൗട്ട് ഗൂഗിള്‍ ക്രോം തെരഞ്ഞെടുക്കണം. ഓപ്പണ്‍ ആയി വരുന്ന പേജില്‍ ഗൂഗിള്‍ ക്രോം ചിഹ്നത്തിന് താഴെയായി അപ്ഡേറ്റിങ് ഗൂഗിള്‍ ക്രോം എന്നൊരു ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യണം.
അപ്‌ഡേറ്റ് ചെയ്ത് കഴിഞ്ഞാല്‍ റീലോഞ്ച് ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത് കഴിഞ്ഞാല്‍ ഗൂഗിള്‍ ക്രോം അപ്ഡേറ്റായിക്കൊളും. നിങ്ങളുടെ ഗൂഗിളില്‍ സ്വയമേവയുള്ള അപ്‌ഡേറ്റുകള്‍ ആക്ടിവ് ആണെങ്കില്‍ ഈ പ്രോസസിന്റെ ആവശ്യമില്ല.ക്രോം സ്വന്തമായി അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യും. അങ്ങനെ സംഭവിക്കാന്‍ കുറച്ച് ആഴ്‌ചകള്‍ എടുത്തേക്കാം. അതിനാല്‍ ഇപ്പോള്‍ തന്നെ അപ്‌ഡേറ്റ് സ്വമേധയാ ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് നല്ലത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
