Follow the News Bengaluru channel on WhatsApp

പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ; കേസില്‍ യുജിസിയെയും കക്ഷി ചേര്‍ക്കാന്‍ നിര്‍ദേശം

എറണാകുളം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമിച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടാം റാങ്കുകാരൻ ജോസഫ് സ്‌കറിയ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള പ്രിയ വർഗീസിൻറെ നിയമനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻറെ ബെഞ്ചാണ് സ്റ്റേ ചെയ്തത്. പരാതിയിൽ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നത് വിലക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജി ഓഗസ്റ്റ് 31 ന് കോടതി വീണ്ടും പരിഗണിക്കും. അതുവരെയാണ് പ്രിയ വർഗീസിൻറെ നിയമനമടക്കം തടഞ്ഞു കൊണ്ടുള്ള സ്റ്റേ. ഹർജിയിൽ എതിർ കക്ഷികളായ പ്രിയ വർഗീസ്, കണ്ണൂർ സർവകലാശാല വിസി, സർക്കാർ എന്നിവരടക്കം ആറ് പേർക്ക് കോടതി നോട്ടിസ് അയച്ചു. ഹർജിയിൽ യു.ജി.സിയെ കക്ഷി ചേർക്കാനും നിർദേശമുണ്ട്. മാനദണ്ഡം ലംഘിച്ചുകൊണ്ടാണോ നിയമനമെന്ന കാര്യത്തിൽ യു.ജി.സി വിശദീകരണം നൽകണം.

പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുന:ക്രമീകരിക്കണം എന്നാവശ്യപ്പെട്ടാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. യു.ജി.സി മാനദണ്ഡങ്ങൾ മറികടന്നാണ് നിയമനമെന്നും, റിസർച്ച് സ്‌കോറിൽ ഏറെ പിന്നിലായിരുന്ന പ്രിയ വർഗീസിനെ അഭിമുഖത്തിൽ കൂടുതൽ മാർക്ക് നൽകി ഒന്നാം റാങ്കിൽ എത്തിക്കുകയായിരുന്നുവെന്നും ഹർജിയിൽ ഉന്നയിച്ചിരുന്നു. ഒന്നാം റാങ്കുകാരിയായ പ്രിയയ്ക്ക് 156 മാർക്കും, ജോസഫ് സ്‌കറിയയ്ക്ക് 651 മായിരുന്നു റിസർച്ച് സ്‌കോർ. അഭിമുഖത്തിൽ ജോസഫിന് 30 മാർക്കും പ്രിയക്ക് 32 മാർക്കുമാണ് നൽകിയത്. ഇന്റർവ്യൂവിൽ പങ്കെടുത്ത ആറു പേരിൽ ഏറ്റവും കുറവ് മാർക്ക് കിട്ടിയത് പ്രിയക്കാണ്.

പ്രിയ വർഗീസിന്റെ നിയമനം വിവാദമായതിനു പിന്നാലേ അസോസിയേറ്റ് പ്രൊഫസർ നിയമന നടപടികൾ സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മരവിപ്പിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.