കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ സംഘർഷം, 63 പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെയുണ്ടായ സംഘർഷത്തിൽ 63 പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ ജെ.ഡി.ടി ഇസ്ലാം കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റസ് ഇനിഷിയേറ്റീവ് പാലിയേറ്റീവ് കെയർ നടത്തിയ ‘555 ദി റൈൻ ഫെസ്റ്റി”ലാണ് സംഘർഷമുണ്ടായത്. വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ 58 പേർക്കും അഞ്ച് പോലീസുകാർക്കുമാണ് പരിക്ക്. ഇവരെ ബീച്ച് ആശുപത്രിയിലും മറ്റു സമീപ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
പ്രതീക്ഷിച്ചതിലേറെ ജനക്കൂട്ടമാണ് പരിപാടിക്കെത്തിയത്. പ്രവേശനം കിട്ടാത്തതിനെ തുടർന്ന് പ്രകോപിതരായ ആൾക്കൂട്ടമാണ് അക്രമം അഴിച്ചുവിട്ടത്. ആൾക്കൂട്ടം പോലീസിന് നേരെയും ആക്രമണം നടത്തിയതോടെ പോലീസ് ലാത്തി വീശി. ബാരിക്കേഡ് തകർന്നുവീണും ചിലർക്ക് പരിക്കേറ്റു.
വേദി നിറഞ്ഞതിനെ തുടർന്ന് വൈകിട്ട് ആറോടെ സംഘാടകർ പ്രവേശന കവാടം അടച്ചിരുന്നു. തുടർന്നാണ് പ്രതിഷേധം തുടങ്ങിയത്. വേദിയിലേക്ക് പൂഴിയും കുപ്പികളും വലിച്ചെറിഞ്ഞു. സംഘർഷം ഒഴിവാക്കാൻ പോലീസ് ലാത്തി വീശിയതോടെ ആളുകൾ ചിതറിയോടി. ഇതിനിടെ ബാരിക്കേഡ് ദേഹത്ത് വീണാണ് വിദ്യാർഥികളടക്കമുള്ളവർക്ക് പരിക്കേറ്റത്. വാഹനങ്ങൾ തടഞ്ഞും കടകൾ അടപ്പിച്ചുമാണ് രാത്രി ഒമ്പതോടെ പോലീസ് സംഘർഷം നിയന്ത്രിച്ചത്.
നിർദ്ധന രോഗികളുടെ യാത്രക്കായി ആധുനിക സൗകര്യങ്ങളുള്ള ക്യാരവൻ വാങ്ങുന്നതിന്റെ ഫണ്ട് ശേഖരിക്കാനാണ് മൂന്ന് ദിവസമായി ഫെസ്റ്റ് നടത്തിയത്. വിദ്യാർഥികൾ വഴിയാണ് ടിക്കറ്റ് വിറ്റത്. ബീച്ചിൽ പ്രത്യേക വേദി സജ്ജമാക്കിയായിരുന്നു പരിപാടി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.