ഭര്‍ത്താവുമായി പിണങ്ങി: ആത്മഹത്യ ചെയ്യാൻ റെയിൽവേ ട്രാക്കിലൂടെ നടന്ന യുവതിയെ രക്ഷപ്പെടുത്തി പോലീസ്

തിരുവനന്തപുരം: ആത്മഹത്യ ലക്ഷ്യമിട്ട് റെയില്‍വേ ട്രാക്കിലൂടെ നടന്ന യുവതിയെ പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. മണ്ണന്തല സ്വദേശിനിയെയാണ് വഞ്ചിയൂര്‍ പോലീസ് രക്ഷിച്ചത്. പേട്ട റെയില്‍വേ സ്റ്റേഷന് സമീപത്താണ് സംഭവം. ഭര്‍ത്താവുമായി പിണങ്ങി വീടുവിട്ടിറങ്ങിയ യുവതി പേട്ട റെയില്‍വേ സ്റ്റേഷനിലെത്തിയശേഷം റെയില്‍വേ ട്രാക്കിലിറങ്ങി തമ്പാനൂര്‍ ഭാഗത്തേക്ക് നടക്കുകയായിരുന്നു. ഇതുകണ്ട നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് വഞ്ചിയൂര്‍ പോലീസ് സ്ഥലത്തെത്തി.
പിന്നാലെ പോലീസ് വരുന്നതു കണ്ട യുവതി വേഗത്തില്‍ മുന്നോട്ട് ഓടി. ഈ സമയം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും തീവണ്ടി വരുന്നുണ്ടായിരുന്നു. യുവതിയെ പിടിച്ചുമാറ്റാനായി പിറകെ ഓടിയ പോലീസ് കൈയുയര്‍ത്തി തീവണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ലോക്കോ പൈലറ്റ് ബ്രേക്കിട്ടതോടെ തീവണ്ടി യുവതിക്ക് അടുത്തെത്തിയപ്പോഴേക്കും നിന്നു. തുടര്‍ന്ന് പോലീസുകാര്‍ യുവതിയെ പോലീസ് സ്റ്റേഷനിലെത്തിച്ച് ഭര്‍ത്താവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി വിട്ടയച്ചു. എസ്.ഐ. രാധാകൃഷ്ണന്‍, സി.പി.ഒ.മാരായ സുബിന്‍ പ്രസാദ്, ബിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
