നിർധന വിദ്യാർഥികൾക്ക് ട്യൂഷൻ സെന്ററുകൾ ആരംഭിക്കാൻ ഒരുങ്ങി ബിബിഎംപി

ബെംഗളൂരു: അധ്യാപക ദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 5 മുതല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍ധന പശ്ചാത്തലത്തിലുള്ള കുട്ടികള്‍ക്കായി ട്യൂഷന്‍ സെന്ററുകള്‍ ആരംഭിക്കാന്‍ പദ്ധതിയുമായി ബിബിഎംപി. ചേരികളിലും സമാന പ്രദേശങ്ങളിലും താമസിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ കുട്ടികളെ ലക്ഷ്യം വെച്ചാണ് പദ്ധതി. സര്‍ക്കാര്‍ ഇതര സംഘടനകളുടെ (എന്‍ജിഒ) സഹായത്തോടെയാണ് പൈലറ്റ് അടിസ്ഥാനത്തില്‍ വിദ്യാര്‍ഥി പ്രകാശ് അധ്യായന കേന്ദ്രം എന്ന പദ്ധതി ബിബിഎംപി ആരംഭിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധികള്‍ കാരണം സ്‌കൂള്‍ പരീക്ഷയ്ക്ക് കൂടുതലായി തയ്യാറെടുക്കാന്‍ കഴിയാത്ത നിരവധി വിദ്യാര്‍ഥികള്‍ നഗരത്തിലുണ്ട്. അതിനാല്‍ ബിബിഎംപി സ്‌കൂളുകളില്‍ 25 മുതല്‍ 30 വരെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്ന ട്യൂഷന്‍ സെന്ററുകള്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടതായി ബിബിഎംപി അസിസ്റ്റന്റ് കമ്മീഷണര്‍ (വിദ്യാഭ്യാസം) ഡി. എസ്. ഉമേഷ് പറഞ്ഞു. ട്യൂഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ അഗസ്ത്യ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ എന്‍ജിഒ പൗരസമിതിയെ സഹായിക്കും.
അതേസമയം, താല്‍പ്പര്യമുള്ള സ്‌കൂള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്ന യോഗ്യരായ യുവാക്കള്‍ക്കും പദ്ധതിയുടെ ഭാഗമാകാന്‍ അപേക്ഷിക്കാം. പദ്ധതിക്ക് കീഴില്‍ ഒരു അധ്യാപകന് പ്രതിമാസം 3,500 രൂപ ഓണറേറിയം നല്‍കും. 3 മുതല്‍ 5 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രമായി ട്യൂഷന്‍ ക്ലാസുകള്‍ വൈകിട്ട് 5.30 മുതല്‍ നടക്കും.
ക്ലീവ്ലാന്‍ഡ് ടൗണ്‍ സ്‌കൂള്‍, ബൈരവേശ്വര നഗര്‍ ഹൈസ്‌കൂള്‍, ശ്രീരാംപുര ഹൈസ്‌കൂള്‍, കസ്തൂര്‍ബ നഗര്‍ ഹൈസ്‌കൂള്‍, മത്തിക്കരെ ഹൈസ്‌കൂള്‍, ഓസ്റ്റിന്‍ ടൗണ്‍ ബിബിഎംപി ബോയ്‌സ് ഹൈസ്‌കൂള്‍, ഗംഗാനഗര്‍ ഹൈസ്‌കൂള്‍, പാദരായണപുര ഹൈസ്‌കൂള്‍, വിജയനഗര ഹൈസ്‌കൂള്‍, പില്ലണ്ണ ഗാര്‍ഡന്‍ ഹൈസ്‌കൂള്‍ എന്നിവയാണ് നഗരത്തില്‍ ട്യൂഷന്‍ സെന്ററുകള്‍ നടത്താനായി തിരഞ്ഞെടുത്ത സ്‌കൂളുകള്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
