വിവാദ കാശ്മീർ പരാമർശം: കെ ടി ജലീലിനെതിരേ കേസെടുക്കാൻ കോടതി നിർദേശം

കോട്ടയം: വിവാദ കശ്മീർ പരാമർശത്തിൽ മുൻ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീലിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. ആർ എസ് എസ് ഭാരവാഹി അരുൺ മോഹന്റെ ഹർജിയിൽ തിരുവല്ല കോടതിയാണ് മന്ത്രിക്കെതിരെ കേസെടുക്കാൻ നിർദേശിച്ചത്. മുൻ മന്ത്രി എ സി മൊയ്തീൻ അടക്കമുള്ള ജനപ്രതിനിധികൾക്കൊപ്പം നടത്തിയ കശ്മീർ യാത്രക്ക് പിന്നാലെ ജലീൽ ഫേസ്വുക്കിൽ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്. ജമ്മുവും കശ്മീർ താഴ്വര ലഡാക്കുമടങ്ങിയ ഭാഗങ്ങൾ ഇന്ത്യൻ അധിനിവേശ ജമ്മു കശ്മീരാണെന്ന പോസ്റ്റിലെ പരാമർശമാണ് വിവാദമായത്. ഇന്ത്യൻ അധീന കശ്മീരെന്ന മറ്റൊരു പ്രയോഗവും കുറിപ്പിലുണ്ട്. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിന് എതിരാണിത്.

പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കാശ്മീർ എന്നറിയപ്പെടുന്നു എന്നും പോസ്റ്റിലുണ്ട്. പാക് അധിനിവേശ കശ്മീരിൽ പാകിസ്ഥാൻ കൂടുതൽ ഇടപെടലുകൾ നടത്തുന്നില്ലെന്ന കുറിപ്പിലെ വരികൾ പരോക്ഷമായി പാകിസ്ഥാനെ പുകഴ്ത്തലാണെന്നും വിമർശനം ഉയർന്നിരുന്നു. വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ചു. പോസ്റ്റിലെ ഇൻവെർട്ടഡ് കോമയിലെ ഭാഗം ചിലർ വായിച്ചതും വ്യാഖ്യാനിച്ചതും തെറ്റാണെന്നായിരുന്നു ജലീലിന്റെ വാദം. എന്നാൽ സിപിഎം ജലീലിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് പറഞ്ഞ് കൈവിട്ടതോടെയാണ് ജലീൽ പോസ്റ്റ് പിൻവലിച്ചത്.

സംഭവത്തിൽ നേരത്തെ ഏബിവിപിയും സംഘപരിവാർ സംഘടനകളും പരാതി നൽകിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. ഡൽഹിയിലും ജലീലിനെതിരേ വിവാദപരാമർശത്തിൽ പരാതിയുണ്ട്. പരാതി സ്വീകരിച്ച തിരുവല്ല കോടതി പ്രഥമദൃഷ്ട്യാ കേസിൽ കഴമ്പുണ്ടെന്ന് കണ്ടാണ് കേസെടുക്കാൻ തീരുമാനിച്ചത്. തുടർനടപടികളെടുക്കാൻ കീഴ്‌വായൂർ പോലീസിനോട് കോടതി ആവശ്യപ്പെട്ടു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.