Follow the News Bengaluru channel on WhatsApp

സാങ്കേതിക തകരാർ, ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ രാജസ്ഥാനിൽ ഇറക്കി

ജയ്പ്പൂർ: സാങ്കേതിക തകരാർ ഇന്ത്യൻ എയർഫോഴ്‌സിന്റെ ഹെലികോപ്റ്റർ രാജസ്ഥാനിൽ അടിയന്തരമായി ഇറക്കി.  ചൊവ്വാഴ്ച രാവിലെ 9.30 യോടെയാണ് രാജസ്ഥാനിലെ ഹനുമാൻഗ്രാ ജില്ലയിലെ ദോലിപാൽ കിക്ക്രാവാലി ഗ്രാമങ്ങൾക്കിടയിലുള്ള ഫാമിൽ ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തിയത്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന പൈലറ്റ്, ഫ്‌ളൈറ്റ് എഞ്ചിനീയർ മറ്റു മൂന്നു വ്യോമസൈനികർ എന്നിവർ സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു.

എന്തോ ചില സാങ്കേതിക തകരാറുകൾ കാരണം ഹെലികോപ്റ്റർ തകരാറിലാവുകയായിരുന്നു. തുടർന്ന് പൈലറ്റ് സാവധാനം ഒരുവിധത്തിൽ ഫാമിൽ ഇറക്കുകയായിരുന്നുവെന്ന് സംഗരിയ പോലീസ് അറിയിച്ചു. ആർക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല. രണ്ടു ഹെലികോപ്റ്ററുകളാണ് സൂററ്റ് ഗ്രാ വ്യോമത്താവളത്തിൽ നിന്ന് ഇന്ന് പരിശീലനത്തിനായി പറന്നു പൊങ്ങിയത്.

പടിഞ്ഞാറൻ രാജസ്ഥാനിലെ ബാർമർ ജെയ്‌സാൽമർ, ജോധ്പൂർ, സൂററ്റ് ഗ്രാ
ഗണേശ്‌നഗർ എന്നിവിടങ്ങളിലാണ് വ്യോമത്താവളങ്ങൾ ഉള്ളത്. ഇവിടെ നിന്ന് പരിശീല
നത്തിന് ഹെലികോപ്റ്ററുകൾ പറക്കാറുണ്ട്. അതിലൊന്നാണ് സാങ്കേതിക തകരാർ മൂലം ഇറക്കിയത്. അറ്റാക്ക് ഹെലികോപ്റ്റർ (Mi-35)ആണ് അടിയന്തിരമായി ഇറക്കിയതെന്ന് വ്യോമകേന്ദ്രങ്ങൾ അറിയിച്ചു. വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.