എല്ലാവരും നോക്കി നില്‍ക്കെ വെള്ളച്ചാട്ടത്തില്‍ നഗ്നയായി കുളിക്കാന്‍ യുവതിയെ നിര്‍ബന്ധിതയാക്കി: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്

എല്ലാവരും നോക്കി നില്‍ക്കെ യുവതിയെ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ നിര്‍ബന്ധിതയാക്കിയ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പോലീസ്. ഗര്‍ഭധാരണത്തിന് വേണ്ടി മന്ത്രവാദി പറഞ്ഞതു പ്രകാരമുള്ള ആചാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്ര പുനെ സ്വദേശിയെ ഭര്‍ത്താവും വീട്ടുകാരും പൊതുജനമധ്യത്തില്‍ നഗ്നയായി കുളിക്കാന്‍ നിര്‍ബന്ധിച്ചത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനും ഭര്‍തൃ മാതാപിതാക്കള്‍ക്കും മൗലാനാ ബാബ ജമാദര്‍ എന്ന മന്ത്രവാദിക്കും എതിരെ പുനെ ഭാരതി വിദ്യാപീഠ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മഹാരാഷ്ട്രയിലെ ദുര്‍മന്ത്രവാദ നിരോധന നിയമപ്രകാരമടക്കം വിവിധ വകുപ്പുകള്‍ പ്രകാരമാണ് നാലുപേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് സ്റ്റേഷനിലെ പോലീസ് ഇന്‍സ്‍പെക്ടര്‍ ജഗന്നാഥ് കലാസ്കര്‍ പറഞ്ഞു. 2013 മുതല്‍ തന്നെ ഭര്‍തൃ മാതാപിതാക്കള്‍ സ്ത്രീധനം ആവശ്യപ്പെട്ടും ആണ്‍കുഞ്ഞ് ജനിക്കാത്തതിലും യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുണ്ടെന്ന് പരാതിയിലുണ്ട്.
ആണ്‍കുഞ്ഞിനുവേണ്ടി പല ദുര്‍മന്ത്രവാദങ്ങള്‍ക്കും ഇവര്‍ നിരവധി തവണ ഇരയായിട്ടുണ്ടെന്നും പൊലീസ് ഓഫീസര്‍ പറഞ്ഞു. ‘വര്‍ഷങ്ങളായി ദമ്പതികൾക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. മന്ത്രവാദിയുടെ വാക്ക് കേട്ട് യുവതിയെ റഗാഡ് ജില്ലയിലെ വെള്ളച്ചാട്ടത്തിലേക്ക് കൊണ്ടുപോവുകയും എല്ലാവരും നോക്കി നില്‍ക്കെ കുളിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു’ പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.