Follow News Bengaluru on Google news

ലോകത്തിന് കാമഭ്രാന്ത്: 12കാരിയെ അമ്മാവന്‍ പീഡിപ്പിച്ച കേസിൽ സുപ്രീംകോടതി

ന്യൂഡല്‍ഹി: മീനങ്ങാടിയില്‍ അമ്മാവന്‍ 12കാരിയെ പീഡിപ്പിച്ചത് കേട്ട സുപ്രീംകോടതി ലോകത്തിന് കാമഭ്രാന്താണെന്ന് അഭിപ്രായപ്പെട്ടു. പോക്സോ കേസിലെ പ്രതിക്ക് കേരള ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിച്ചപ്പോള്‍ അതിജീവിത നേരിട്ട ലൈംഗിക പീഡനം അഭിഭാഷകന്‍ വിവരിച്ചത് കേട്ടായിരുന്നു ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഈ അഭിപ്രായ പ്രകടനം നടത്തിയത്. മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനുള്ള മാതാവിന്റെ ഹരജി ബെഞ്ച് സെപ്റ്റംബര്‍ 12ലേക്ക് മാറ്റി.

അമ്മയുടെ സഹോദരന്‍ 12 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് കേരള ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കുട്ടിയെ മടിയില്‍ ഇരുത്തിയ ശേഷം കെട്ടിപ്പിടിക്കുകയും കവിളിലും ചുണ്ടിലും ഉമ്മവയ്ക്കുകയും ചെയ്തു. ഇതിന് ശേഷം വിവസ്ത്രയാക്കുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്നാണ് പരാതി. എന്നാല്‍ അമ്മാവന്റെ വാത്സല്യത്തോടെ ആണോ ഉമ്മവച്ചതും കെട്ടിപ്പിടിച്ചതും എന്ന കാര്യം അന്വേഷണത്തിലൂടെ തെളിയേണ്ടതാണെന്ന പരാമര്‍ശത്തോടെയാണ് പ്രതിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇത് ചോദ്യം ചെയ്താണ് കുട്ടിയുടെ അമ്മ സുപ്രീംകോടതിയെ സമീപിച്ചത്.

ഇത് പരി​ഗണിക്കവെ ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ത് ഗുപ്തയാണ് ലോകത്തിന് കാമഭ്രാന്താണെന്ന പരാമര്‍ശം നടത്തിയത്. ജയില്‍ തടവുകാരനായ ഒരു പിതാവില്‍ നിന്ന് മകള്‍ക്ക് നേരെയുണ്ടായ ക്രൂരമായ പീഡനം സംബന്ധിച്ച്‌ താന്‍ ഹൈക്കോടതി ജഡ്ജി ആയിരുന്നപ്പോള്‍ പരിഗണിച്ച ഒരു കേസിനെ കുറിച്ച്‌ ജസ്റ്റിസ് ഗുപ്ത വിവരിച്ചു. ജാമ്യത്തില്‍ ഇറങ്ങിയ അച്ഛന്‍, വീട്ടില്‍ എത്തി മകളെ ബലാത്സംഗം ചെയ്തു. അതും വിവസ്ത്രയായി. അമ്മയുടെ മുന്‍പില്‍ വെച്ചായിരുന്നു പീഡനം. ചില കേസുകള്‍ വിശ്വസിക്കുന്നതിലും അപ്പുറമാണെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു.

കോടതിയിലെത്തുന്ന കേസുകള്‍ നാമൊക്കെ വിശ്വസിക്കുന്നതിനപ്പുറത്താണെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. ഹൈകോടതി വിധിയില്‍ പ്രതിക്ക് അനുകൂലമായി വന്ന വിവാദ പരാമര്‍ശങ്ങള്‍ അഭിഭാഷകന്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കുട്ടിയെ മടിയിലിരുത്തി ഉമ്മവെച്ചതും കെട്ടിപ്പിടിച്ചതും അമ്മാവന്റെ വാത്സല്യത്തോടെ ആണോ എന്നത് തെളിയേണ്ടതാണെന്നായിരുന്നു മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവിലെ പരാമര്‍ശം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.