Follow the News Bengaluru channel on WhatsApp

പ്രവാചക നിന്ദ: ബിജെപി എംഎല്‍എ അറസ്റ്റില്‍

ഹൈദരബാദ്: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ അറസ്റ്റില്‍. തെലങ്കാനയിലെ ഗോഷാമഹല്‍ എംഎല്‍എ ടി രാജാ സിങ്ങിനെയാണ് തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. രാജാസിംഗിനെതിരെ ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ ഹൈദരാബാദില്‍ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നുവരികയാണ്. തിങ്കളാഴ്ച രാത്രി ഹൈദരാബാദില്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി രാജാ സിംഗ് വീഡിയോ പുറത്തുവിട്ടുവെന്നാണ് ആരോപണം.

ഹൈദരാബാദിലെ ഓള്‍ഡ് സിറ്റി ഏരിയയില്‍ നിന്ന് ചെറിയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ സിവി ആനന്ദിന്റെ ഓഫീസിന് പുറത്ത് പ്രതിഷേധ പ്രകടനങ്ങളും നടന്നു. 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഓഗസ്റ്റ് 20 ന് ഹൈദരാബാദില്‍ നടത്തിയ ഒരു പരിപാടിയുടെ പേരില്‍ ഹാസ്യനടന്‍ മുനവര്‍ ഫാറൂഖിയെ രാജാ സിംഗ് ആക്ഷേപിച്ചിരുന്നു. നേരത്തെ, ഫാറൂഖിയുടെ ഷോ നിര്‍ത്തുമെന്നും വേദിയിലെ സെറ്റ് കത്തിക്കുമെന്നും രാജാ സിംഗ് ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിയുടെ പേരില്‍ ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി.

മുനവര്‍ ഫാറൂഖി ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും രാജ സിംഗ് ആരോപിക്കുന്നു. ഹാസ്യനടനും അമ്മയ്ക്കും എതിരെ രൂക്ഷ പരാമര്‍ശം നടത്തുന്നതാണ് ബിജെപി എംഎല്‍ എയുടെ വീഡിയോ
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295, 505, 153 എ വകുപ്പുകള്‍ പ്രകാരം പ്രവാചകനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും ബിജെപി എംഎല്‍എയ്‌ക്കെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.