പ്രധാനമന്ത്രി സെപ്റ്റംബർ രണ്ടിന് മംഗളൂരുവിൽ: 1200 കോടിയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിക്കും

മംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബർ രണ്ടിന് മംഗളൂരുവില്‍ എത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നളിൻകുമാർ കട്ടീൽ അറിയിച്ചു. സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി ന്യൂ മംഗളൂരു പോർട്ട് അതോറിറ്റിക്ക് അനുവദിച്ച 1200 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അദേഹം തറക്കല്ലിടും. പ്രധാനമന്ത്രിയുടെ പരിപാടികളുടെ വിശദമായ രൂപരേഖ രണ്ടു ദിവസത്തിനുള്ളിൽ തയ്യാറാകുമെന്നും നളിൻകുമാർ കട്ടീൽ പറഞ്ഞു.
രാവിലെ കേരളത്തിലെ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് വൈകീട്ട് 3.45 ന് പ്രധാനമന്ത്രി മംഗളൂരുവിലെത്തുക. അതിനുശേഷം ന്യൂമംഗളൂരു പോർട്ട് അതോറിറ്റിയുടെ പരിപാടികളിൽ പങ്കെടുത്തശേഷം പൊതുപരിപാടിയിലും പങ്കെടുക്കും. ഗോൾഡ് ഫിൻഞ്ച് സിറ്റി ഗ്രൗണ്ടിലാണ് പൊതുപരിപാടികൾ ഒരുക്കിയിട്ടുള്ളത്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇതിന് അനുവാദം നൽകിയിട്ടില്ല. പരിശോധനകൾക്കുശേഷം മാത്രമേ തീരുമാനമുണ്ടാകൂ.
പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, പാർലമന്റെറികാര്യ മന്ത്രി പ്രഹ്ലാദജോഷി, എന്നിവർ പങ്കെടുക്കും. രാത്രിയോടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് തിരിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.