രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഫരീദാബാദ് : സമ്പൂര്‍ണ ഓട്ടാമാറ്റഡ് ലാബോറട്ടറി ഉള്‍പ്പടെ അത്യാധുനിക സാങ്കേതിക വിദ്യയില്‍ സജ്ജീകരിച്ച 2,600 കിടക്കകളുള്ള ഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ സൗകര്യങ്ങള്‍ക്കും രോഗികളുടെ ആവശ്യങ്ങള്‍ക്കുമായി 14 നിലകളുള്ള ടവര്‍ ഉള്‍പ്പടെ ആകെ ഒരുകോടി ചതുരശ്ര അടി വിസ്തീര്‍ണമാണ് പുതിയ ആശുപത്രിക്കുള്ളത്. ആകെ 81 സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുണ്ടാകും. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹൃദ്രോഗ ഇന്‍സ്റ്റിറ്റ്യൂട്ട്, അര്‍ബുദരോഗ നിര്‍ണയ – തെറാപ്പി ഇന്‍സ്റ്റിറ്റ്യൂട്ട്, അവയവമാറ്റിവെക്കല്‍ സെന്ററുകള്‍, അപസ്മാര ചികിത്സയ്ക്കും ന്യൂറോ സയന്‍സിനുമായി പ്രത്യേക അത്യാധുനിക സെന്റര്‍, പ്രമേഹ ഇന്‍സ്റ്റിറ്റ്യൂട്ട്, കരള്‍ രോഗനിര്‍ണയ – ചികിത്സാ സെന്റര്‍, റോബോട്ടിക് സര്‍ജറി സെന്റര്‍, തീപ്പൊള്ളല്‍ വിഭാഗം, അസ്ഥി – സന്ധി രോഗ വിഭാഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള പ്രത്യേക ചികിത്സാ – അവയവമാറ്റിവെക്കല്‍ വിഭാഗം, നട്ടെല്ലുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് പ്രത്യേക അത്യാധുനിക യൂണിറ്റ് തുടങ്ങിയ വിഭാഗങ്ങളുണ്ടാകും. ഓരോ വിഭാഗത്തിലും പ്രത്യേക ശിശുരോഗ വാർഡ് പ്രവര്‍ത്തിക്കും. കൂടാതെ, 534 ക്രിട്ടിക്കല്‍ കെയര്‍ കിടക്കകളോടുകൂടിയ അത്യാധുനിക യൂണിറ്റ്, 64 മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍, റോബോട്ടിക് ലബോറട്ടറി, ഒന്‍പത് കാത്ത് ലാബുകള്‍, സ്മാര്‍ട്ട് ക്ലിനിക്കല്‍ ലാബ്, പത്ത് റേഡിയേഷന്‍ ഓങ്കോളജി ബങ്കറുകള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 500 കിടക്കകളാകും പ്രവര്‍ത്തനസജ്ജമാവുക.
ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ഫരീദാബാദ് സെക്ടര്‍ 88-ല്‍ നിര്‍മിച്ച രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, മാതാ അമൃതാന്ദമയി തുടങ്ങിയവര്‍ പങ്കെടുത്തു.
Amrita Hospital in Faridabad will provide state-of-the-art healthcare facilities to people in NCR region. https://t.co/JnUnYU3m93
— Narendra Modi (@narendramodi) August 24, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
