Follow the News Bengaluru channel on WhatsApp

പെൺകുട്ടിയെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച ആൾദൈവവും ഭാര്യയും അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിൽ വർഷങ്ങളോളം ഒരു പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത ‘ആൾദൈവവും അതിനു എല്ലാ സഹായവും ചെയ്തു കൊടുത്ത ഭാര്യയും അറസ്റ്റിലായി. അവലഹള്ളി പോലീസ് സ്‌റ്റേഷൻ പരിധിയിലെ ആൾ ദൈവം ആനന്ദമൂർത്തി, ഭാര്യ ലത എന്നിവരാണ് ചൊവ്വാഴ്ച പോലീസിന്റെ പിടിയിലായത്.

അഞ്ച് വർഷം മുമ്പ് ഒരു പൂജാചടങ്ങിൽ വെച്ചാണ് പ്രതി ആനന്ദമൂർത്തി പെൺകുട്ടിയെ കണ്ടത്. പെൺകുട്ടിയെ കണ്ടയുടൻ ആനന്ദമൂർത്തി വീട്ടിൽ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്നും മറ്റു ബാധാ ദോഷങ്ങൾ ഉണ്ടെന്നും പ്രവചിച്ചു. ഇവയൊക്കെ മാറണമെങ്കിൽ ആനന്ദമൂർത്തിയുടെ വീട്ടിൽ പൂജിക്കുന്ന ദേവതക്ക് ചില വിശേഷപൂജകൾ ചെയ്യണമെന്നും അറിയിച്ചു. ആനന്ദമൂർത്തിയെ വിശ്വസിച്ച പെൺകുട്ടി പ്രത്യേക ആരാധനക്കായി ആനന്ദമൂർത്തിയുടെ വീട്ടിൽ എത്തി. അവിടെ വെച്ച് പെൺകുട്ടിയെ മയക്കുമരുന്നു നൽകി ആനന്ദമൂർത്തി ബലാത്സംഗം ചെയ്യുകയും, ഇയാളുടെ ഭാര്യ ലത ഇതൊക്കെ വീഡിയോയിൽ പകർത്തുകയും ചെയ്തു.

പിന്നീട്, പ്രതിയുടെ ഭാര്യ ലത നടന്ന സംഭവം ആരെയെങ്കിലും അറിയിച്ചാൽ ഇരയുടെ വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടുകാരോട് പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. വീഡിയോയും മറ്റും കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് ആനന്ദമൂർത്തി വർഷങ്ങളായി ഇരയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ വീട്ടുകാർ പെൺകുട്ടിയുടെ വിവാഹം നടത്താൻ തീരുമാനിച്ചു. വിവാഹ നിശ്ചയ ചടങ്ങുകൾക്കായി തീയതി കുറിക്കുകയും ചെയ്തു.

ഇതറിഞ്ഞ ആനന്ദമൂർത്തി ഇരയുടെ പ്രതിശ്രുതവരന് താനുമായുള്ള പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും കാണിക്കുകയും വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് മുന്നറിയിപ്പും നല്‍കി. പെണ്‍കുട്ടിയെ കൊന്നുകളയുമെന്ന് ഇരയുടെ മാതാപിതാക്കളെയും ആനന്ദമൂർത്തി ഭീഷണിപ്പെടുത്തി. ഇതോടെ ഇരയുടെ ബന്ധുക്കൾ സംഭവം അവലഹള്ളി പോലീസിൽ അറിയിച്ചു. പരാതിയിൽ പോലീസ് ആനന്ദമൂർത്തിയെന്ന ആൾദൈവത്തെ ദിവസങ്ങളോളം നിരീക്ഷിക്കുകയും ചൊവ്വാഴ്ച രാത്രി അറസ്റ്റു ചെയ്യുകയുമായിരുന്നു.

ആൾദൈവമായ ആനന്ദമൂർത്തിയും ഭാര്യയും നിരവധി പെൺകുട്ടികളെ ഇതുപോലെ ലൈംഗിക ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. പലരിൽ നിന്നും പൂജക്കെന്നും ദേവത പ്രീതിക്കെന്നും ആരാധനക്കെന്നും പറഞ്ഞ് ഇയാളും ഭാര്യയും വൻ തുകകൾ കൈപറ്റിയതായും വിവരമുണ്ട്. ഇരയായ പെൺകുട്ടിയിൽ നിന്നു തന്നെ ലക്ഷക്കണക്കിന് രൂപ ഇയാൾ കൈപറ്റിയതായി പെൺകുട്ടി പോലീസിനോട് പറഞ്ഞു. വലിയ കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളെയാണ് ആനന്ദമൂർത്തിയും ഭാര്യയും ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.