ഇരയും പ്രതിയും വിവാഹം കഴിച്ചു; പോക്‌സോ ബലാത്സംഗ കേസുകൾ ഒഴിവാക്കി ഹൈക്കോടതി

ബെംഗളൂരു: ഇരയും പ്രതിയും വിവാഹം കഴിച്ചു ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയതോടെ പോക്‌സോ, ബലാത്സംഗക്കേസുകൾ ഒഴിവാക്കി കർണാടക ഹൈക്കോടതി. പോക്‌സോ വലാത്സംഗ കോസിലെ പ്രതിയായ 23കാരനെതിരെ ചുമത്തിയ കുറ്റങ്ങളാണ് കോടതി ഒഴിവാക്കിയത്. 17കാരിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, 18 വയസ് തികഞ്ഞതിനു പിന്നാലെ 23കാരൻ പരാതിക്കാരിയെ വിവാഹം കഴിക്കുകയായിരുന്നു. ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ട്. കുഞ്ഞിനെയും കൊണ്ടാണ് ഇവർ കോടതിയിലെത്തിയത്.
പ്രോസിക്യൂഷൻ കുറ്റം തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. വിവാഹം കഴിച്ച് കുഞ്ഞിനെ വളർത്തിവരുന്ന ദമ്പതിമാർക്കെതിരെ കോടതിയ്ക്ക് വാതിൽ കൊട്ടിയടക്കാനാവില്ല എന്നും ജസ്റ്റിസ് എം നാഗപ്രസന്ന നിരീക്ഷിച്ചു. കുഞ്ഞിനോടൊപ്പം വരുന്ന ദമ്പതിമാരെ നിയമത്തി്‌ന്റെ നൂലാമാലകളിൽ കുരുക്കി ദ്രോഹിക്കാനാവില്ലെന്നും, നീതി നിഷേധമാണ് പ്രതിക്കെതിരേ നടന്നതെന്നും കോടതി പറഞ്ഞു.
2019 മാർച്ചിലാണ് പരാതിക്കാരിയുടെ പിതാവ് തന്റെ മകളെ കാണാനില്ലെന്ന് കാട്ടി പരാതി നൽകുന്നത്. പെൺകുട്ടിയെ പിന്നീട് കുറ്റാരോപിതനോടൊപ്പം കണ്ടെത്തി. പരസ്പര സമ്മതത്തോടെയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്ന് ഇരുവരും പറഞ്ഞു. ആ സമയത്ത് പെൺകുട്ടിയ്ക്ക് 17 വയസ് മാത്രമാണ് ഉണ്ടായിരുന്നത്. 18 മാസം ജയിലിൽ കിടന്ന കുറ്റാരോപിതൻ 2020 നവംബറിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. ആ സമയത്ത് തന്നെ ഇവർ വിവാഹിതരായി. കഴിഞ്ഞ വർഷം ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.