Follow News Bengaluru on Google news

ഒരേസമയം 36 കാരന് കോവിഡും മങ്കിപോക്‌സും എച്ച്‌.ഐ.വിയും: ലോകത്ത് ആദ്യം

ന്യൂയോര്‍ക്ക്: ലോകത്താദ്യമായി ഒരേസമയം ഒരാള്‍ക്ക് കോവിഡും മങ്കിപോക്‌സും എച്ച്‌.ഐ.വിയും. ഇറ്റലിയില്‍ നിന്നാണ് റിപ്പോര്‍ട്ട്. സ്‌പെയ്‌നില്‍ നിന്ന് തിരിച്ചെത്തിയതാണ് 36കാരന്‍. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന് വേണ്ടിയാണ് ഇയാള്‍ സ്‌പെയ്‌നിലേക്ക് പോയിരുന്നത്. തിരിച്ചെത്തിയപ്പോള്‍ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഈ മൂന്നു രോഗങ്ങളും ഇയാളില്‍ കണ്ടത്. ലോകത്ത് തന്നെ ആദ്യമായാണ് ഒരാളില്‍ തന്നെ ഇത്രയും രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്‌പെയ്‌നില്‍വെച്ച്‌ ഇയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ആളുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇക്കഴിഞ്ഞ ജൂണ്‍ 16 മുതല്‍ 20 വരെയാണ് ഇയാള്‍ സ്‌പെയ്‌നില്‍ കഴിഞ്ഞിരുന്നത്. ജൂലൈ രണ്ടിനാണ് ഇയാള്‍ കോവിഡ് ബാധിതനാണെന്ന് വ്യക്തമായത്. അന്ന് ഉച്ചയോടെ ഇദ്ദേഹത്തിന്റെ ഇടം കയ്യില്‍ തടിപ്പുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. വേദന രൂക്ഷമായതോടെ നടത്തിയ ടെസ്റ്റിലാണ് മങ്കിപോക്‌സ് ആണെന്ന് സ്ഥിരീകരിച്ചത്. പിന്നാലെ എച്ച്‌.ഐവി ബാധിതാനാണെന്നും തെളിഞ്ഞു.

അതേസമയം ഇയാള്‍ കോവിഡില്‍ നിന്നും മങ്കിപോക്‌സില്‍ നിന്നും ഇപ്പോള്‍ മുക്തനായിട്ടുണ്ട്. ആശുപത്രി വിട്ട ഇദ്ദേഹത്തെ ഹോം ഐസൊലേഷനില്‍ വിടുകയായിരുന്നു. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ കൃത്യമായ ചികിത്സയെടുത്താല്‍ അപകടങ്ങളൊഴിവാക്കാമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. പുതിയ പഠനങ്ങള്‍ക്കാണ് ഇദ്ദേഹത്തിന്റെ രോഗം വഴിതുറന്നത്. മാരകമായേക്കാവുന്ന വൈറസുകള്‍ എങ്ങനെയാണ് ഒരാളുടെ ശരീരത്തില്‍ ഒരേസമയം പ്രവര്‍ത്തിക്കുക എന്നതിനെക്കുറിച്ച്‌ വിശദമായി പഠിക്കാനൊരുങ്ങുകയാണ് ശാസ്ത്രലോകം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.