ബൈക്ക് യാത്രക്കിടെ റോഡിലെ കുഴിയില്‍ വീണ് 44 കാരന്‍ മരിച്ചു

ബെംഗളൂരു: റോഡിലെ കുഴികള്‍ വീണ്ടും മരണക്കെണിയാകുന്നു. കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കിടെ റോഡിലെ കുഴിയില്‍ വീണ് 44 കാരനായ സ്വകാര്യ കമ്പനി ജീവനക്കാരന്‍ ദാരുണമായി മരിച്ചു. ഹീരേഹള്ളി സിന്‍ഡിക്കേറ്റ് ലേഔട്ട് സ്വദേശിയും സ്വകാര്യകമ്പനി ജീവനക്കാരനുമായ സുപ്രീത് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ സുങ്കതക്കട്ടയില്‍ വെച്ചാണ് അപകടമുണ്ടായത്. മകളെ കോളേജില്‍ ഇറക്കിയശേഷം തിരിച്ചുവരുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് റോഡിലെ കുഴിയില്‍ ചാടി. ഇതോടെ നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുപ്രീത് തലയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
അറ്റകുറ്റപണി യഥാസമയം നടത്തുന്നതില്‍ വീഴ്ച വരുത്തിയ ബി.ബി.എം.പി. എന്‍ജിനിയര്‍ ഉള്‍പ്പെടെയുള്ളവരാണ് മരണത്തിന് ഉത്തരവാദിയെന്നാരോപിച്ച് സുപ്രീതിന്റെ കുടുംബം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സുപ്രീതിന്റെ കുടുംബം നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
നഗരത്തിലെ റോഡിലെ മരണ കുഴികള്‍ നേരത്തേയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വിവിധ റോഡുകളിലായി 10,000 ഓളം കുഴികളുണ്ടെന്നായിരുന്നു മെയ് മാസത്തില്‍ അധികൃതര്‍ കണ്ടെത്തിയത്. ഇതിനെതിരെ ഹൈക്കോടതി താക്കീത് നല്‍കിയിട്ട് പോലും കാര്യമായ നടപടികള്‍ ഉണ്ടാവുന്നില്ലെന്നാണ് ബി.ബി.എം.പിക്കെതിരെ ഉയരുന്ന ആരോപണം. കഴിഞ്ഞ നാലു മാസത്തിനിടെ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.