Follow the News Bengaluru channel on WhatsApp

ഇനി യാത്ര ആഡംബര ഹെലികോപ്റ്ററുകളില്‍: എച്ച്‌ 145 എയര്‍ബസ് സ്വന്തമാക്കി എം എ യൂസഫലി

കൊച്ചി: ആഡംബര ഹെലികോപ്റ്ററുകളില്‍ പ്രസിദ്ധമായ എച്ച്‌ 145 എയര്‍ബസ് സ്വന്തമാക്കി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. ലോകത്ത് 1500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള ഹെലികോപ്റ്ററുകളില്‍ ഒരെണ്ണമാണ് അദ്ദേഹം സ്വന്തമാക്കിയത്. യൂസഫലിയുടെ പുതിയ ഹെലികോപ്റ്റര്‍ കൊച്ചിയില്‍ പറന്നിറങ്ങി. ആധുനികതയും സാങ്കേതിക മികവും ഒട്ടനവധി സുരക്ഷാ സംവിധാനങ്ങളും ഉള്‍പ്പെടുത്തി രൂപകല്പന ചെയ്ത ഹെലികോപ്റ്റര്‍ ജര്‍മനിയിലെ എയര്‍ബസ് കമ്പനിയുടേതാണ്.

നാല് ലീഫുകളുള്ള ഹെലികോപ്റ്ററില്‍ ഒരേസമയം രണ്ട് ക്യാപറ്റന്മാര്‍ക്ക് പുറമെ ഏഴ് പേര്‍ക്ക് സഞ്ചരിക്കാം. സമുദ്രനിരപ്പില്‍ നിന്ന് 20000 അടി ഉയരത്തില്‍ പറക്കാനുള്ള കഴിവാണ് മറ്റൊരു പ്രത്യേകത. മണിക്കൂറില്‍ 246 കിലോമീറ്റര്‍ വേഗതയില്‍ ഇവ സഞ്ചരിക്കും. 85 കിലോവാട്ട് കരുത്തു നല്‍കുന്ന രണ്ടു സഫ്രാന്‍ എച്ച്‌ ഇ എരിയല്‍ 2 സി 2 ടര്‍ബോ ഷാഫ്റ്റ് എജീനാണ് ഹെലികോപ്റ്ററുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഹെലികോപ്റ്ററില്‍ ലുലു ഗ്രൂപ്പിന്റെ ലോഗോ പച്ച നിറത്തിലും യൂസഫലിയുടെ പേരിന്റെ ആദ്യ അക്ഷരമായ വൈ എന്ന അക്ഷരവും രേഖപ്പെടുത്തിയിട്ടുണ്ട്

ഏകദേശം 100 കോടി രൂപയാണ് ഇതിന് ചെലവുവന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ എയര്‍ബസ് എച്ച്‌ 145 ഹെലികോപ്റ്റര്‍ വാങ്ങിയ ആര്‍പി ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാന്‍ രവി പിള്ളയാണ് ഈ ആഡംബര ഹെലികോപ്റ്റര്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

  1. Rahul says

    First buyer is Cyrus Poonawalla, not Ravi Pillai

Leave A Reply

Your email address will not be published.