Follow the News Bengaluru channel on WhatsApp

ഖനി അഴിമതി കേസ് : ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

റാഞ്ചി: ഖനി അഴിമതിക്കേസിനെ തുടർന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുസംബന്ധിച്ച് ഗവർണർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു.

ഖനന വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഹേമന്ത് സോറൻ പദവി ദുരുപയോഗം ചെയ്ത് ഖനന പാട്ടം തനിക്ക് തന്നെ അനുവദിച്ചുവെന്നായിരുന്നു പരാതി. പരാതിയിൽ അന്വേഷണമാരംഭിച്ച കമ്മീഷൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വിശദീകരണവും തേടിയ ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. വിചാരണ പൂർത്തിയാക്കിയശേഷം കമ്മീഷൻ ഗവർണർക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 9 എ പ്രകാരം ഹേമന്ത് സോറനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

ജെഎംഎം-കോൺഗ്രസ്-ആർജെഡി മഹാസഖ്യ സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നേതൃത്വത്തിൽ വൻ നീക്കം നടക്കുന്നുവെന്നതിനിടയിലാണ് സോറനെതിരേയുള്ള കമ്മീഷന്റെ റിപ്പോർട്ട്. കുറച്ചു നാൾ മുമ്പ് ജാർഖണ്ഡിലെ 3 എംഎൽഎമാരെ പണവുമായി ബംഗാളിൽ നിന്ന് പിടികൂടിയിരുന്നു. ബിജെപി മഹാരാഷ്ട്രയിൽ ചെയ്തതുപോലെ ഓപ്പറേഷൻ താമര വിരിയിക്കാനുള്ള ശ്രമത്തിലാണെന്ന് കോൺഗ്രസ് ആരോപണവും ഉന്നയിച്ചിരുന്നു.

എന്തായാലും ഹേമന്ത് സോറൻ രാജിവെച്ചേക്കുമെന്നാണ് സൂചനകൾ. ജാർഖണ്ഡ് മുഖ്യമന്ത്രിക്കെതിരേ അഴിമതിയാരോപണം ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ രാഷ്ട്രീയനീക്കങ്ങൾ ദേശീയ ശ്രദ്ധയാകർഷിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.