യുക്രൈന്‍ റെയില്‍വേ സ്റ്റേഷനില്‍ റഷ്യയുടെ ആക്രമണം: 22 പേർ കൊല്ലപ്പെട്ടു

കീവ്: യുക്രൈന്‍ സ്വാതന്ത്ര്യ ദിനത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 22 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഒരു പാസഞ്ചര്‍ ട്രെയിനിന് തീപ്പിടിക്കുകയും ചെയ്തു. കിഴക്കന്‍ യുക്രെയ്‌നിലാണ് റഷ്യന്‍ ആക്രമണം. ആക്രമണത്തില്‍ 50 ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സോവിയറ്റ് ഭരണത്തില്‍ നിന്ന് തന്‍റെ രാജ്യം സ്വാതന്ത്ര്യം നേടിയതിന്‍റെ വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് ഇത്തരമൊരു ആക്രമണം ഉണ്ടായതെന്ന് പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി പറഞ്ഞു.
കിഴക്കന്‍ യുക്രൈനിലെ റഷ്യന്‍ അധിനിവേശ ഡൊനെറ്റ്സ്കിന് പടിഞ്ഞാറ് 145 കിലോമീറ്റര്‍ (90 മൈല്‍) പടിഞ്ഞാറ് ചാപ്ലിന്‍ എന്ന ചെറുപട്ടണത്തില്‍ റോക്കറ്റുകള്‍ ട്രെയിനില്‍ പതിച്ചതായി യു.എന്‍ സുരക്ഷാ കൗണ്‍സിലിലെ വീഡിയോ പ്രസംഗത്തില്‍ സെലെന്‍സ്കി പറഞ്ഞു. നാലു തീവണ്ടികള്‍ക്ക് തീ പിടിച്ചതായി അദ്ദേഹം അറിയിച്ചു. ”ചാപ്ലിന്‍ ഇന്ന് നമ്മുടെ വേദനയാണ്. ഈ നിമിഷം വരെ 22 പേര്‍ മരിച്ചു”. സെലെന്‍സ്‌കി പിന്നീട് വൈകിട്ട് ഒരു വീഡിയോയില്‍ പറഞ്ഞു. “ഞങ്ങളുടെ ഭൂമിയില്‍ നിന്ന് ആക്രമണകാരികളെ തുരത്തുക തന്നെ ചെയ്യും. ഈ തിന്മയുടെ ഒരു തുമ്ബും നമ്മുടെ സ്വതന്ത്ര യുക്രൈനില്‍ അവശേഷിക്കില്ല,” സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മരണസംഖ്യ വര്‍ധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയില്‍വേ സ്റ്റേഷനില്‍ റോക്കറ്റുകള്‍ പതിക്കുകയും അഞ്ച് ട്രെയിന്‍ ബോഗികള്‍ക്ക് തീപിടിക്കുകയും ചെയ്തു. ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരുകുട്ടിയും കൊല്ലപ്പെട്ടു. അതേസമയം, ആക്രമണ വാര്‍ത്തയോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
