ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് വിധിയെഴുതിയ മൂന്നു വയസുകാരിക്ക് സംസ്‌കാര ചടങ്ങുകള്‍ക്കിടെ ജീവൻ: മണിക്കൂറുകൾക്കുള്ളിൽ വീണ്ടും മരിച്ചു

മെക്‌സിക്കോ: മെക്‌സിക്കോയിലെ ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് വിധിയെഴുതിയ മൂന്നു വയസുകാരി സംസ്‌കാര ചടങ്ങുകള്‍ക്കിടെ ജീവനുള്ളതായി കണ്ടു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും മണിക്കൂറിനുള്ളില്‍ മരിക്കുകയുമായിരുന്നു. മെക്സിക്കോയിലെ വില്ല ഡി റാമോസിലാണ് സംഭവം. പനി, ഛര്‍ദ്ദി, വയറുവേദന എന്നിവയെ തുടര്‍ന്നാണ്
കാമില എന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതോടെ കുട്ടിയെ വിദഗ്ധ ചികിത്സയ്‌ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
ആദ്യത്തെ ആശുപത്രിയില്‍ നിന്നും പനി മാറുന്നതിനായി പാരസെറ്റമോള്‍ ഗുളിക മാത്രമാണ് നല്‍കിയിരുന്നത്. എന്നാല്‍ രണ്ടാമത് എത്തിച്ച ആശുപത്രിയിലെ ശിശു രോഗ വിദഗ്ധന്‍ മരുന്നുകള്‍ മാറ്റിയെഴുതുകയും പഴങ്ങളും വെള്ളവും കുട്ടിയ്‌ക്ക് നല്‍കാനും നിര്‍ദേശിച്ചു. പിന്നീട് ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഇല്ലാതെ വന്നതോടെ എമര്‍ജന്‍സി വാര്‍ഡിലേക്ക് മാറ്റുകയും ഓക്‌സിജന്‍ നല്‍കുകയും ചെയ്തു. കുട്ടിയുടെ ശ്വാസോച്ഛാസം നിന്നതായി കുട്ടിയുടെ അമ്മയെ ആശുപത്രി അധികൃതര്‍ അറിയിച്ചു.
തുടര്‍ന്ന് വീട്ടിലെത്തിച്ച കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ കുടുംബാംഗങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അപ്പോഴാണ് കുട്ടിയെ കിടത്തിയ ഗ്ലാസ് പാനലിന് മുകളില്‍ നീരാവി വരുന്നത് അമ്മയുടെ ശ്രദ്ധയില്‍പെട്ടത്. കുഞ്ഞ് മരിച്ചത് ഉള്‍ക്കൊള്ളാനാകാത്തതുകൊണ്ടാണെന്ന് പറഞ്ഞ് അമ്മയുടെ വാക്കുകള്‍ ചുറ്റുമുള്ളവര്‍ അവഗണിച്ചു. എന്നാല്‍ കുട്ടി കണ്ണുകള്‍ മിഴിക്കുന്നത് മുത്തശ്ശിയും കണ്ടു. ഇതോടെ പെട്ടി തുറന്നുനോക്കി. അപ്പോള്‍ കാമിലയ്ക്ക് നാഡീ മിടിപ്പ് ഉണ്ടായിരുന്നു. തുടര്‍ന്ന് കുട്ടിയെ വീണ്ടും ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.