തലശ്ശേരിയിൽ നിന്നും നാടുവിട്ട വ്യവസായി ദമ്പതികളെ കോയമ്പത്തൂരിൽ കണ്ടെത്തി

തലശ്ശേരിയിൽ നിന്നും നാടുവിട്ട വ്യവസായി ദമ്പതികളെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി. വ്യവസായ പുരസ്കാര ജേതാവായ പാനൂർ താഴെവീട്ടിൽ രാജ് കബീർ (58), ഭാര്യ ശ്രീദിവ്യ (46) എന്നിവരെയാണ് കണ്ടെത്തിയത്. ഇവരുടെ ‘ഫാന്‍സി ഫണ്‍’ എന്ന ഫർണീച്ചർ ഫാക്ടറിക്ക് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ സാമൂഹ്യ മാധ്യമങ്ങളിൽ നഗരസഭക്കെതിരെ പോസ്റ്റു പങ്കു വെച്ചതിന് ശേഷം ഇരുവരും നാടുവിടുകയായിരുന്നു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരികരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തിയത്. രാവിലെ പത്തരയോടെ ഇരുവരെയും ട്രെയിന്‍ മാര്‍ഗം നാട്ടിലെത്തിക്കും. ഡിഐജി രാഹുല്‍ ആര്‍ നായരുടെ നിര്‍ദേശ പ്രകാരം കോയമ്പത്തൂരിലെത്തിയ പോലീസ് സംഘമാണ് ഇവരെ തിരികെ കൊണ്ടുവരുന്നത്.
നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ മൊത്ത വ്യാപാര കട നഗരസഭ അടപ്പിച്ചത്. സ്ഥാപനത്തിന് മുന്നിലെ സ്ഥലത്ത് ഷീറ്റ് ഇട്ടതിനെ തുടര്‍ന്ന് 4.17 ലക്ഷം രൂപ നഗരസഭ പിഴയിട്ടു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കൂടി ഫര്‍ണിച്ചര്‍ കടയുടെ ഭാഗമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നോട്ടീസും നല്‍കി. കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പിഴ കുറയ്ക്കണമെന്നും രാജ് കബീര്‍ അഭ്യര്‍ത്ഥിച്ചു. പക്ഷെ, നഗരസഭ വഴങ്ങിയില്ല. ജൂലൈ 27ന് സ്ഥാപനത്തിന്റെ ലൈസന്‍സ് നഗരസഭ റദ്ദ് ചെയ്ത് താഴിട്ട് പൂട്ടി. ഇതിനേത്തുടര്‍ന്ന് രാജ് കബീര്‍ ഹൈക്കോടതിയെ സമീപിച്ചു. പിഴത്തുകയുടെ പത്ത് ശതമാനമായ 41,600 രൂപ അടച്ചാല്‍ മതിയെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച്ച കോടതി നിര്‍ദ്ദേശ പ്രകാരം തലശ്ശേരി നഗരസഭയിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ പിഴ അടയ്ക്കാന്‍ സമ്മതിച്ചില്ലെന്നാണ് രാജ് കബീറിന്റെ ആരോപണം. കോടതി ഉത്തരവാണെങ്കില്‍ ഔദ്യോഗിക ചാനല്‍ വഴി വരണമെന്ന് പറഞ്ഞ് തിരിച്ച് അയച്ചെന്നും ദമ്പതികള്‍ പറയുന്നു.
ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ഇരുവരെയും കാണാതായത്. ക്രൂരമായ നടപടി താങ്ങാനാവില്ലെന്നും തങ്ങൾ പോവുകയാണെന്നും അന്വേഷിക്കേണ്ടതില്ലെന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇത് ഏറെ വിവാദമായിരുന്നു. കഴിഞ്ഞ വർഷം മന്ത്രി പി. രാജീവിൽ നിന്നാണ് മികച്ച വ്യവസായികൾക്കുള്ള പുരസ്കാരം ദമ്പതികൾക്ക് ലഭിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.