സാനിറ്ററി നാപ്കിൻ പാക്കിനിടയിൽ പ്രത്യേക പാഴ്സൽ; പരിശോധനയിൽ പിടികൂടിയത് 30 കിലോ കഞ്ചാവ്

സാനിറ്ററി നാപ്കിന്‍ ലോഡുമായി വന്ന വാഹനം പരിശോധിച്ചപ്പോള്‍ പിടികൂടിയത് 30 കിലോയില്‍ അധികം വരുന്നു കഞ്ചാവ്. പാറശാല പരശുവൈക്കലില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വാഹനത്തില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കഞ്ചാവ് കെട്ടുകള്‍ കണ്ടെത്തിയത്. കുട്ടികളുടെ പാമ്പേഴ്സ് ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ ഇടയില്‍ പ്രത്യേക പാഴ്‌സലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ ഡ്രൈവര്‍ തമിഴ്നാട് തിരുനെല്‍വേലി ഏര്‍വാടി സ്വദേശി പൊന്നുദുരെ(37) അറസ്റ്റിലായി. ഇയാളെ അമരവിള എക്സൈസ് റേഞ്ച് അധികൃതര്‍ക്കു കൈമാറി.
വര്‍ഷങ്ങളായി അമരവിള ചെക്ക്‌പോസ്റ്റ് വഴി സാധനങ്ങള്‍ കൊണ്ടുവരുന്ന ആളാണ് ഇയാളെന്ന് എക്‌സൈസ് പറയുന്നു. പിടിച്ചെടുത്ത കഞ്ചാവിന് പത്തു ലക്ഷത്തോളം രൂപ വിലവരും. പിന്‍ഭാഗം മൂടിക്കെട്ടിയ ചരക്കുവാഹനത്തില്‍ സാനിറ്ററി നാപ്കിനുകള്‍ ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കു കൊണ്ടുപോകുന്നതായാണ് ഡ്രൈവര്‍ പറഞ്ഞത്. 1.9 ലക്ഷം രൂപയുടെ മാത്രം സാനിറ്ററി നാപ്കിനുകള്‍ ചൈന്നെയില്‍നിന്ന് തിരുവനന്തപുരത്തേക്കു ചെറിയ വാഹനത്തില്‍ കൊണ്ടുപോകുന്നതില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് അധികൃതര്‍ വാഹനം പരിശോധിച്ചത്. മറ്റ് പായ്ക്കറ്റുകളില്‍നിന്നു വ്യത്യസ്തമായ രീതിയിലുള്ള പൊതി കണ്ടതോടെ അവ തുറന്ന് പരിശോധിച്ചപ്പോഴാണ് 18 കവറുകളായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.