Follow the News Bengaluru channel on WhatsApp

കർണാടകയിൽ എട്ട് സർവകലാശാലകൾ കൂടി യഥാർഥ്യമാകുന്നു; മന്ത്രിസഭയുടെ അനുമതി ലഭിച്ചു

ബെംഗളൂരു: കർണാടകയിൽ പുതുതായി എട്ട് സർവകലാശാലകൾ സ്ഥാപിക്കുന്നതിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചു. ചാമരാജനഗർ, ഹവേരി, ഹാസൻ, കുടക്, കൊപ്പാൾ, ബാഗൽക്കോട്ട്, ബീദർ, മാണ്ഡ്യ എന്നിവിടങ്ങളിലാണ് സർവകലാശാലകൾ സ്ഥാപിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി സി.എൻ. അശ്വത് നാരായൺ അറിയിച്ചു. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി മേൽപ്പറഞ്ഞ ജില്ലകളിൽ പ്രത്യേക കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവ സർവകലാശാലകളാക്കി മാറ്റാനാണ് സർക്കാർ തീരുമാനം. ഉന്നതവിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരം ഉയർത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ബീദറിലെ സർവകലാശാലയ്ക്ക് കീഴിൽ 140 കോളേജുകളുണ്ടാകും. ചാമരാജനഗറിലെ സർവകലാശാലയുടെ കീഴിൽ 18 കോളേജുകളും ഹാസനിലെ സർവകലാശാലയ്ക്ക് കീഴിൽ 36 കോളേജുകളുമാണുണ്ടാകുക. ഹവേരി, കൊപ്പാൾ സർവകലാശാലകൾക്ക് കീഴിൽ 40, കുടക്, ബാഗൽക്കോട്ട് എന്നീ സർവകലാശാലകൾക്ക് കീഴിൽ യാഥാക്രമം 14, 71 കോളേജുകളുണ്ടാകും. മാണ്ഡ്യയിലെ സർവകലാശാലയ്ക്ക് കീഴിൽ ജില്ലയിലെ മുഴുവൻ ബിരുദ കോളേജുകളേയും ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സർവകലാശാലകളുടെ പ്രാരംഭ നടപടികൾക്കായി 14 കോടിരൂപ മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.