Follow News Bengaluru on Google news

കാമുകന്മാർ ലഹരി നൽകി ചതിച്ച് പലർക്കും കാഴ്ചവെച്ചു; വെളിപ്പെടുത്തലുമായി നടി അശ്വതിബാബു

കൊച്ചി: കൊച്ചിയിലെത്തിയപ്പോൾ കൂടെ കൂടിയ കാമുകന്മാർ തന്നെ ലഹരി നൽകി ചതിച്ചതാണെന്നും താൻ ലഹരിക്കടിമയായതോടെ പലർക്കും തന്നെ കാഴ്ച്ചവെച്ചുവെന്നും തുറന്നു പറഞ്ഞ് സീരിയൽ സിനിമ നടി അശ്വതിബാബു. ഈയടുത്ത സമയത്ത് എറണാകുളം കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലെ എല്ലാ വാഹനങ്ങളെയും ഇടിച്ച് തെറിപ്പിച്ച് കാറോടിച്ചതിന് ആശ്വതി ബാബുവിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അതു കഴിഞ്ഞ് ഒരു മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിലാണ് അശ്വതിബാബു തന്റെ ജീവിതാനുഭവങ്ങൾ തുറന്നുപറയുന്നത്.

പ്രണയം നടിച്ച് അടുത്തുകൂടിയ പലരും ലഹരിമരുന്നു നൽകി ചൊൽപ്പടിക്ക് നിർത്തി. പലർക്കും പണത്തിനുവേണ്ടി കാഴ്ചവെച്ചു. തന്നെ കൊണ്ട് പണമുണ്ടാക്കി. ആദ്യം വഴിപിഴപ്പിച്ചത് കാമുകനായ സാബു ആയിരുന്നു. പിന്നീട് ശ്രീകാന്ത് എന്നൊരാൾ തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു. ഗർഭം അലസിപ്പിച്ചു. ലഹരിമരുന്നില്ലാതെ എനിക്കൊരു ദിവസം പോലും തള്ളിനീക്കാനാവില്ല. ഞാനിതുവരെ പെൺവാണിഭം നടത്തിയിട്ടില്ല. കൂടെയുള്ളവരാണ് ഇതൊക്കെ നടത്തിയത്. പക്ഷേ ഞാൻ ബലിയാടായി, താരം പറഞ്ഞു.

ഇപ്പോൾ മാനസികരോഗത്തിന് ചികിത്സയിലാണ്. എല്ലാം ശരിയായാൽ ഒരു വിവാഹം കഴിച്ച് നല്ല കുടുംബിനിയായി ജീവിക്കണമെന്നുണ്ട്. അത് സാധ്യമാകുമോ എന്നറിയില്ല. അശ്വതി ബാബു പറഞ്ഞു. തിരുവനന്തപുരം തുമ്പ ആറാട്ടവഴി സ്വദേശിനിയായ അശ്വതി 2016 ൽ ദുബായിൽ ലഹരി മരുന്നു ഉപയോഗിച്ചതിന് പിടിയിലായിട്ടുണ്ട്. 2018 ൽ പാലച്ചുവടിലെ ഡി ഡി ഗോൾഡൻ ഗേറ്റ് ഫ്ലാറ്റിലെ പെൺവാണിഭ കേസിൽ നടി അറസ്റ്റിലായിരുന്നു. ഫ്ലാറ്റില്‍ ലഹരിമരുന്നു വിൽപ്പനയും അനാശാസ്യവും നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.

സീരിയലിൽ അഭിനയിക്കാനെത്തി ലഹരിക്കടിപ്പെട്ട് പണത്തിന് വേണ്ടി പല തെറ്റുകളും ആവർത്തിച്ചു ചെയ്ത കഥയാണ് അശ്വതിയുടേത്. മലയാള സിനിമ സീരിയൽ രംഗത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് നേരേ പിടിച്ച കണ്ണാടി കൂടിയാണ് അശ്വതിബാബുവിന്റെ കഥ.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.