നിയമസഭ തിരഞ്ഞെടുപ്പ്; യെദ്യൂരപ്പയുടെ സംസ്ഥാന യാത്ര സെപ്റ്റംബറിൽ ആരംഭിക്കും

ന്യൂ ഡൽഹി: വരാനിരിക്കുന്ന 2023 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനം മുഴുവൻ യാത്ര നടത്തുമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ അറിയിച്ചു. പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത്ഷായേയും ബിജെപി അഖിലേന്ത്യ പ്രസിഡന്റ് ജെപി നദ്ദയേയും കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

പാർട്ടിയുടെ പാർലമെന്റ് ബോർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടത് കർണാടത്തിന് മാത്രമല്ല ദക്ഷിണേന്ത്യക്ക് മുഴുവൻ കിട്ടിയ വലിയ അംഗീകാരമായാണ് കാണുന്നത്. അതിന് എല്ലാവരോടും നന്ദിയുണ്ട്. എന്നാൽ കർണാടകയിൽ പാർട്ടിയെ ചെറിയ തലം മുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിന് പ്രവർത്തകരെയും പൊതുജനങ്ങളെയും കാണുന്നതിനുള്ള സംസ്ഥാന പര്യടനം സെപ്റ്റംബർ ആദ്യവാരം തന്നെ ആരംഭിക്കും.യെദ്യൂരപ്പ അറിയിച്ചു.

മൂന്നുഘട്ടങ്ങളിലായാണ് യാത്രാപര്യടനം നടക്കുക. പാർട്ടിയിലേ ഏറ്റവും ചെറിയഘടകങ്ങളിലേ പ്രവർത്തകരുടെ പൊതുവികാരമറിയാൻ എല്ലാ ദിവസവും അവരുമായി സംവദിച്ചശേഷമായിരിക്കും യാത്ര തുടരുക. പുതിയ നേതൃത്വനിരയേയും പുതിയ പ്രവർത്തകരെയും യാത്രയിൽ കണ്ടെത്തും യെദ്യൂരപ്പ വ്യക്തമാക്കി. 2023ൽ എങ്ങിനെയങ്കിലും വിജയിച്ച് ഭരണത്തിലേറാനാണ് ബിജെപിയുടെ ശ്രമം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.