ആൾമാറാട്ടം നടത്തി പണം തട്ടി: അഞ്ചു പേർ അറസ്റ്റിൽ

ബെളഗാവി: പോലീസെന്ന് തെറ്റിദ്ധരിപ്പിച്ച് ആൾമാറാട്ടം നടത്തി പണം തട്ടിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. സക്കീർ ഹുസൈൻ കുത്ബുദ്ദീൻ മണിയാർ (42), ബസവരാജ ഗുരപ്പ പാട്ടീൽ (32), സർവേശ മോഹൻ തുദ്വേക്കർ (38), ഷഹാബുദ്ദീൻ ടി (41), നയീം മുഹമ്മദ്ഷാഫി മുല്ല (30) എന്നിവരാണ് അറസ്റ്റിലായത്.
രാമതീർഥ നഗറിലെ അതാവുള്ള എം എച്ച് എന്നയാളുടെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പോലീസ് എന്ന വ്യാജേന അഞ്ചു പ്രതികളും അതാവുള്ളയുടെ കാർ തടഞ്ഞു നിർത്തുകയും വഴി തിരിച്ചു വിടുകയുമായിരുന്നു. തുടർന്ന് കാറിന്റെ സീറ്റിനടിയിൽ കഞ്ചാവ് ഉണ്ടെന്നും അത് കടത്തിയതിന് കേസെടുക്കുമെന്നും അറിയിച്ചു. പിന്നീട് കേസ് ഒതുക്കി തീർക്കാനെന്ന മട്ടിൽ ഇയാളുടെ കൈയിലുണ്ടായിരുന്ന 4.79 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. എങ്ങിനെയെങ്കിലും രക്ഷപ്പെടാം എന്നു കരുതി എല്ലാം നൽകിയശേഷം വീട്ടിലെത്തിയ അതാവുള്ള പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയിൽ കേസെടുത്ത പോലീസ് വിശദമായ അന്വേഷണത്തിനൊടുവിൽ അഞ്ചു പേരേ തിരിച്ചറിയുകയും പിന്നീട് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരിൽ നിന്ന് 70,000 രൂപയും ഇൻഡിക്ക കാറും വ്യാജ പ്രസ് ഐഡി കാർഡുകളും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. മുമ്പും പണമുള്ളവരെ ഇവർ ഇങ്ങിനെ പണം തട്ടിച്ചതായി തെളിഞ്ഞിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.