ബെംഗളൂരുവില്‍ ആധുനിക പച്ചക്കറിച്ചന്ത സ്ഥാപിക്കുന്നു

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ആധുനിക രീതിയിലുള്ള പച്ചക്കറിച്ചന്ത സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സിംഗേന അഗ്രഹാരയിലെ ഗുളിമംഗലയിലാണ് പുതിയ ചന്ത നിര്‍മിക്കുന്നത്. 100 കോടി രൂപയാണ് നിര്‍മാണം ചെലവ്. പദ്ധതിക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്‍കി. നിയമമന്ത്രി ജെ.സി. മധുസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്.
42 ഏക്കറിലായിട്ടാണ് പുതിയ ചന്ത സ്ഥാപിക്കുന്നത്. മാലിന്യം സംസ്‌കരിക്കല്‍, പച്ചക്കറികള്‍ കേടുകൂടാതെ സൂക്ഷിക്കല്‍, ലോറികളില്‍ നിന്നും സാധനങ്ങള്‍ ഇറക്കാനും കയറ്റാനുമുള്ള ആധുനിക സംവിധാനങ്ങള്‍, ഭക്ഷണശാലകള്‍, ശുചി മുറികള്‍ എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കും. നിലവില്‍ നഗരത്തിലെ ഏറ്റവും തിരക്കേറിയ പച്ചക്കറി ചന്ത കലാസിപാളയത്താണ്. പുതിയ ചന്തയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇത് ഇവിടേക്ക് മാറ്റം. ഒന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുതിയ പച്ചക്കറി ചന്ത നിലവിൽ വരുന്നതോടെ മറ്റു ജില്ലകളിലെ പച്ചക്കറി കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ എളുപ്പത്തിൽ വിപണന കേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്നതും പദ്ധതിയുടെ നേട്ടമാണെന്ന് മന്ത്രി മധുസ്വാമി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.