വിമാനത്താവളം വഴി ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച അധ്യാപകന്‍ പിടിയില്‍

ബെംഗളൂരു: 50 കോടിയിലധികം വിലമതിക്കുന്ന ലഹരിമരുന്ന് ബെംഗളൂരു വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച അധ്യാപകന്‍ പിടിയില്‍. ഇയാളില്‍ നിന്നും 14 കിലോ ഹെറോയിന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
ഹെറോയിനുമായി ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ തെലങ്കാനയില്‍ നിന്നുള്ള 52 കാരനായ അധ്യാപകനെയാണ് അറസ്റ്റ് ചെയ്തത്. അഡിസ് അബാബയില്‍ നിന്ന് ബെംഗളൂരു വഴി ഡല്‍ഹിയിലേക്ക് മധ്യവയസ്‌കന്‍ വന്‍തോതില്‍ ഹെറോയിന്‍ കടത്തുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡിആര്‍ഐ) ബെംഗളൂരു യൂണിറ്റിന് രഹസ്യവിവരം ലഭിച്ചിരുന്നു. രഹസ്യ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 19 മുതല്‍ കസ്റ്റംസ് ബെംഗളൂരു വിമാനത്താവളത്തിലെ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം വഴി വരുന്നവരെ കര്‍ശനമായി പരിശോധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അറസ്റ്റ്. വിമാനത്താവളത്തിലെ സ്‌കാനറുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ബ്ലാക്ക് ടേപ്പ് ഉപയോഗിച്ച് ഭദ്രമാക്കിയ ബാഗിനുള്ളില്‍ നിന്നുമാണ് ഉദ്യോഗസ്ഥര്‍ 14 കിലോ ഹെറോയിന്‍ കണ്ടെടുത്തത്.
തെലങ്കാനയിലെ സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്തിരുന്ന അധ്യാപകന് കോവിഡ് വ്യാപനത്തിനിടെ ജോലി നഷ്ടപ്പെട്ടിരുന്നു. ഒരു ഓണ്‍ലൈന്‍ പരസ്യം വായിച്ചതിന് ശേഷമാണ് താന്‍ മയക്കുമരുന്ന് വിതരണക്കാരന്‍ ആകാന്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് അധ്യാപകന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. 1985ലെ നാര്‍ക്കോട്ടിക് ഡ്രഗ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
